
സംസ്ഥാനത്ത് ഇന്നും മഴ കനക്കുന്ന സാഹചര്യത്തിൽ ഇന്ന് 9 ജില്ലകളിൽ കൂടി കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ആണ് ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചത്. പല തീരപ്രദേശങ്ങളിലും കടൽ കയറിയിട്ടുണ്ട്.
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ ഉണ്ട്. മഴയെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സമുണ്ടായി. 9–ാം വളവിനു താഴെ പാറക്കല്ലുകളും നാലാം വളവിൽ മരവും വീണു. മലയോര മേഖലയിൽ ജാഗ്രതാ നിർദേശം നൽകി. കോഴിക്കോട് മലയോര മേഖലകളിൽ അതിശക്തമായ മഴ ലഭിച്ചു. കനത്ത മഴയിൽ ചാലക്കുടിയിൽ വെള്ളക്കെട്ടുണ്ടായി. ദേശീയപാതയിലെ അടിപ്പാതയിൽ വെള്ളം കയറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.