21 January 2026, Wednesday

Related news

January 22, 2026
January 21, 2026
January 20, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026

സിപിഐ കൊല്ലം ജില്ലാസമ്മേളനത്തിന് ഇന്ന് തുടക്കമാകും

Janayugom Webdesk
കൊല്ലം
July 30, 2025 7:55 am

സിപിഐ ജില്ലാ സമ്മേളനം ഇന്ന് മുതല്‍ ഓഗസ്റ്റ് മൂന്ന് വരെ കൊല്ലത്ത് നടക്കും. 430ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും പതാക ജാഥ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ആര്‍ ചന്ദ്രമോഹനനും കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ നിന്ന് കൊടിമര ജാഥ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മന്ത്രി ജെ ചിഞ്ചുറാണിയും ഉദ്ഘാടനം ചെയ്യും. കോട്ടാത്തല സുരേന്ദ്രൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ദീപശിഖാ ജാഥ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആര്‍ രാജേന്ദ്രനും ഉളിയനാട് രാജേന്ദ്രൻ സ്മൃതികുടീരത്തിൽ നിന്നും ബാനർ ജാഥ ദേശീയ കൗണ്‍സില്‍ അംഗം ചിറ്റയം ഗോപകുമാറും ഉദ്ഘാടനം ചെയ്യും. 

വൈകിട്ട് 4.30ന് കന്റോൺമെന്റ് മൈതാനിയിൽ ജാഥകള്‍ സംഗമിക്കും. തുടര്‍ന്ന് മുതിർന്ന നേതാവ് എൻ അനിരുദ്ധൻ പതാകയുയർത്തും. വൈകിട്ട് അഞ്ചിന് പാർട്ടി നൂറാം വാർഷികാഘോഷവും കമ്മ്യൂണിസ്റ്റ് കുടുംബ സംഗമവും പി ഭാസ്കരൻ, കെ എസ് ആനന്ദൻ നഗറില്‍ (കന്റോണ്‍മെന്റ് മൈതാനം) ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. സാം കെ ഡാനിയേല്‍ അധ്യക്ഷനാകും. കുടുംബാംഗങ്ങളെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരന്‍ ആദരിക്കും. കെ ആര്‍ ചന്ദ്രമോഹനൻ, ജെ ചിഞ്ചുറാണി, ആര്‍ രാജേന്ദ്രൻ, ചിറ്റയം ഗോപകുമാര്‍, ജില്ലാ സെക്രട്ടറി പി എസ് സുപാല്‍ എന്നിവര്‍ സംസാരിക്കും. 

ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. എം എസ് താര സ്വാഗതവും കൊല്ലം ഈസ്റ്റ് മണ്ഡലം സെക്രട്ടറി എ ബിജു നന്ദിയും പറയും. വൈകിട്ട് ഏഴിന് കെപിഎസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകം അരങ്ങേറും. നാളെ വൈകിട്ട് മൂന്നിന് കാനം രാജേന്ദ്രൻ നഗറില്‍ (കന്റോൺമെന്റ് മൈതാനി) റെഡ് വോളണ്ടിയർ മാർച്ചും പൊതുസമ്മേളനവും നടക്കും. പാര്‍ട്ടി ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. പി എസ് സുപാൽ എംഎൽഎ അധ്യക്ഷനാകും. ഓഗസ്റ്റ് ഒന്നിന് പ്രതിനിധി സമ്മേളനം ആര്‍ രാമചന്ദ്രന്‍ നഗറില്‍(സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാള്‍) സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. രണ്ട്, മൂന്ന് തീയതികളില്‍ പ്രതിനിധി സമ്മേളനം തുടരും.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.