21 December 2025, Sunday

Related news

December 20, 2025
December 7, 2025
September 20, 2025
September 3, 2025
September 2, 2025
August 31, 2025
August 23, 2025
August 17, 2025
July 31, 2025
July 22, 2025

ഇന്ത്യയെ ഒരു യാഥാസ്ഥിതിക മതരാജ്യമാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗരൂഗരാകണം: നവയുഗം ജുബൈൽ

Janayugom Webdesk
ജുബൈൽ
July 31, 2025 8:22 pm

ലോകമെങ്ങും രാജ്യങ്ങൾ ആധുനികതയിലേയ്ക്ക് മുന്നേറുമ്പോൾ, ഇന്ത്യയെ പതിനാറാം നൂറ്റാണ്ടിന്റെ മൂല്യങ്ങൾ പേറുന്ന മനുസ്മ്രിതിയിലധിഷ്ഠിതമായ യാഥാസ്ഥിതിക ഹിന്ദുമതരാജ്യമാക്കി പരിവർത്തനം ചെയ്യാനുള്ള സംഘപരിവാർ സർക്കാരുകളുടെ ശ്രമങ്ങൾക്കെതിരെ, മറ്റേതൊരു ഇന്ത്യൻ പൗരരെയും പോലെ ഇന്ത്യൻ പ്രവാസസമൂഹവും ജാഗരൂഗരാകണമെന്ന് പ്രവാസി എഴുത്തുകാരനും, നവയുഗം സാംസ്ക്കാരികവേദി കൺവീനറുമായ ബെൻസിമോഹൻ അഭിപ്രായപ്പെട്ടു.
നവയുഗം സാംസ്ക്കാരികവേദി ജുബൈൽ കേന്ദ്രകമ്മിറ്റി ബദർഅൽറാബി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉത്‌ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

ദിനദേവ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വെച്ച്, മുതിർന്ന നേതാവ് എം ജി മനോജ് നവയുഗം സാംസ്കാരിക വേദി ജുബൈൽ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഔപചാരിക ഉദ്ഘാടനവും നിർവഹിച്ചു. കെ ആർ സുരേഷ് ആദ്യമെമ്പർഷിപ്പ് ഫോം ഏറ്റുവാങ്ങി. നവയുഗം നേതാക്കളായ ടി കെ നൗഷാദ്, പുഷ്പകുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നൗഷാദ് സ്വാഗതവും, ഷിബു എസ് ഡി നന്ദിയും പറഞ്ഞു. കാലയവനികയ്ക്കുള്ളിൽ മറഞ്ഞ കേരള മുൻമുഖ്യമന്ത്രിയും മുതിർന്ന കമ്മ്യുണിസ്റ്റ് നേതാവുമായ വി.എസ് അച്യുതാനന്ദനും, സിപിഐ ഇടുക്കി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി പളനിവേലിനും യോഗം അനുശോചനം രേഖപ്പെടുത്തി

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.