18 January 2026, Sunday

Related news

January 16, 2026
January 15, 2026
January 15, 2026
January 12, 2026
January 11, 2026
January 5, 2026
January 1, 2026
December 30, 2025
December 29, 2025
December 23, 2025

അവസാനനിമിഷം മെസിയുടെ അസിസ്റ്റ്; വിജയത്തോടെ തുടങ്ങി ഇന്റര്‍ മിയാമി

Janayugom Webdesk
മിയാമി
July 31, 2025 9:27 pm

ലീഗ്സ് കപ്പില്‍ വിജയത്തോടെ തുടങ്ങി ഇന്റര്‍ മിയാമി. അറ്റ്ലസിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 57-ാം മിനിറ്റില്‍ ടാലിസ്‌കോ സെഗോവിയയിലൂടെ മിയാമിയാണ് മുന്നിലെത്തിയത്. 80-ാം മിനിറ്റില്‍ മെക്സിക്കന്‍ ക്ലബ്ബായ അറ്റ്ലസ് സമനില കണ്ടെത്തി. റിവാള്‍ഡോ ലൊസാനോയാണ് സ്കോറര്‍. ഇഞ്ചുറി സമയത്ത് ലയണല്‍ മെസിയുടെ അസിസ്റ്റില്‍ മാഴ്സെലോ വൈഗാന്‍ഡ് ഇന്റര്‍ മിയാമിയുടെ വിജയഗോള്‍ കണ്ടെത്തി. ലൂയിസ് സുവരാസിൽ നിന്നും പന്തുമായി കുതിച്ച മെസി പ്രതിരോധനിരയെ കടന്ന് ഗോൾമുഖത്തേക്ക് കയറി. പെട്ടെന്ന് മാഴ്സെലോയ്ക്ക് പന്തെത്തിച്ചു നല്‍കി. മാഴ്സെസോ അറ്റ്ലസിന്റെ വലയില്‍ പന്ത് കൃത്യമായി എത്തിച്ച് ഇന്റര്‍ മിയാമിക്ക് ജയമൊരുക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.