15 January 2026, Thursday

Related news

January 3, 2026
December 29, 2025
December 25, 2025
December 21, 2025
December 20, 2025
December 15, 2025
December 7, 2025
December 3, 2025
November 30, 2025
November 30, 2025

ഒൻപതാം നാൾ ജാമ്യം; ചത്തീസ്‌ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ ജയിലിൽ നിന്നും പുറത്തിറങ്ങി

Janayugom Webdesk
ദുർഗ്
August 2, 2025 4:48 pm

നിർബന്ധിത മത പരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ചത്തീസ്‌ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ ജയിലിൽ നിന്നും പുറത്തിറങ്ങി. സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെയാണ് ഗുരുതര വുകപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ, ഒൻപതു ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് കന്യാസ്ത്രീകൾ ജയിൽ മോചിതരായത്. ജാമ്യത്തെ ഛത്തീസ്ഗഡ് സർക്കാർ എതിർത്തില്ല. ജാമ്യത്തിനായി ഇടപെട്ട എല്ലാവരോടും നന്ദി പറയുന്നതായി കുടുംബം പറഞ്ഞു. 

എൽഡിഎഫ് എംപിമാരായ പി സന്തോഷ് കുമാരും ജോൺ ബ്രിട്ടാസും ജോസ് കെ മാണിയും ജയിലിൽ നിന്നും പുറത്തിറങ്ങിയ കന്യാസ്‌ത്രീകളെ സ്വീകരിച്ചു. വീട്ടുജോലിക്കായി എത്തിയ പെൺകുട്ടികളെയും ബന്ധുവിനെയും കൂട്ടാനെത്തിയ കന്യാസ്‌ത്രീകളെയും വെള്ളിയാഴ്‌ച പകൽ എട്ടരയോടെ ബജരംഗ്‌ദളുകാർ ട്രെയിനിൽ തടഞ്ഞതോടെയാണ്‌ സംഭവങ്ങളുടെ തുടക്കം. മതപരിവർത്തനമല്ലെന്നും ജോലിക്കായി പോകുകയാണെന്ന്‌ പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല. മാതാപിതാക്കളുടെ സമ്മതപത്രം കാണിച്ചിട്ടും അതിക്രമം തുടർന്നു. ബജ്‌രംഗ്‌ദളുകാർ തന്നെയാണ്‌ കന്യാസ്‌ത്രീകളെ പൊലീസ്‌ സ്റ്റേഷനിലെത്തിച്ചത്‌. കന്യാസ്ത്രീകൾക്കെതിരെ ​10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ​ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.