
ആലുവയിൽ പാലം അറ്റകുറ്റപ്പണിയെ തുടര്‍ന്ന് സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു. രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. പാലക്കാട് — എറണാകുളം മെമു ( 66609), എറണാകുളം — പാലക്കാട് മെമു ( 66610) എന്നിവയാണ് റദ്ദാക്കിയത്. ആറ് ട്രെയിനുകളാണ് വൈകിയോടുന്നത്. ഗോരഖ്പൂർ — തിരുവനന്തപുരം എക്സ്പ്രസ്, ജാംനഗർ — തിരുനെൽവേലി എക്സ്പ്രസ്,മംഗലാപുരം — തിരുവനന്തപുരം വന്ദേ ഭാരത്, തിരുവനന്തപുരം മംഗലാപുരം വന്ദേഭാരത് എന്നീ ട്രെയിനുകളാണ് വൈകിയോടുന്നതെന്നും ദക്ഷിണറെയില്‍വെ അറിയിച്ചു. ആഗസ്റ്റ് 10 നും നിയന്ത്രണമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.