
ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം സ്വയം തീകൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ചെമ്പനരുവി ഒരേക്കർ കോളനിയിൽ ശ്രീതങ്കത്തിൽ ഷഫീഖ് (32) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ശരീര മാസകലം പൊള്ളലേറ്റ ഷഫീഖിന്റെ ഭാര്യ ശ്രീതു (27) ചികിത്സയിലാണ്. കഴിഞ്ഞ ജൂലൈ 31 ന് വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. കുഞ്ഞിന് മുലയൂട്ടികൊണ്ടിരുന്ന ശ്രീതുവിനെ മുറിക്കുള്ളിലേക്ക് വിളിച്ചു കയറ്റി കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ഷഫീഖ് സ്വയം തീകൊളുത്തുകയായിരുന്നു.
തീ ആളി പടർന്നതോടെ ഇരുവരും പ്രാണരക്ഷാർത്ഥം പുറത്തേക്കിറങ്ങിയോടി നാട്ടുകാരുടെ സഹായം തേടുകയായിരുന്നു. കുടുംബ വഴക്കിനെ തുടർന്ന് ശ്രീതു, ഷഫീഖിനെതിരെ അച്ചൻകോവിൽ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവം നടക്കുന്നതിനു തലേ ദിവസം ദമ്പതികളെ സ്റ്റേഷനിൽ വിളിച്ചു വരുത്തി പ്രശ്നങ്ങൾ പരിഹരിച്ച് പൊലീസ് വിട്ടയച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.