11 December 2025, Thursday

Related news

December 9, 2025
December 6, 2025
December 6, 2025
December 4, 2025
November 30, 2025
November 24, 2025
November 22, 2025
November 22, 2025
November 20, 2025
November 20, 2025

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തി; തീരദേശ ജനതയോട് പറഞ്ഞ വാക്കു പാലിക്കുന്നു

Janayugom Webdesk
തിരുവനന്തപുരം
August 6, 2025 8:07 am

എല്‍ഡിഎഫ് സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യുന്ന സര്‍ക്കാരാണെന്നു ഒരിക്കല്‍കൂടി വെളിവാകുന്നു.തീരദേശ ജനതയുടെ സുരക്ഷിത പുരധിവാസം ലക്ഷ്യം വെച്ചുള്ള പുനര്‍ഗേഹം പദ്ധതി വഴി നാളിതുവരെയായയി 5,361 കുടുംബങ്ങള്‍ക്ക് സുരക്ഷിത ഭവനമൊരുക്കാന്‍ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്ന അസംഖ്യം പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് പുനർഗേഹം പദ്ധതി.460 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് പദ്ധതിക്ക് കീഴില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത്. 260 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണ്. വ്യക്തിഗത ഭവന നിര്‍മാണം പൂര്‍ത്തീകരിച്ച് പുനരധിവസിപ്പിക്കപ്പെട്ടവരുടെ എണ്ണം 2,488 ആണ്. ഫ്ലാറ്റുകള്‍ പൂര്‍ത്തീകരിച്ച് പുനരധിവസിപ്പിക്കപ്പെട്ടവരുടെ എണ്ണം 390 വരും. 

പുരോഗമിക്കുന്ന വ്യക്തിഗത ഭവന നിര്‍മാണ ഘട്ടങ്ങള്‍ 1,347ഉം ഫ്ലാറ്റ് നിര്‍മാണം 1,136ഉം ആണ്.കെട്ടുറപ്പുള്ള കടലാക്രമണ ഭീഷണിമുക്തമായ സുരക്ഷിത ഭവനം സ്വന്തമാകുന്നതോടെ തീരദേശ മേഖലയുടെ വലിയൊരു ആശങ്കയാണ് അകലുന്നത്. കാര്യക്ഷമമായ ഇടപെടലുകളിലൂടെ സര്‍വതോമുഖ ക്ഷേമം ഉറപ്പാക്കി എല്ലാവര്‍ക്കും കരുത്തും കരുതലുമാവുകയാണ് നമ്മുടെ സര്‍ക്കാരെന്നും മുഖ്യമന്ത്രി അറിയിച്ചു.

Kerala State - Students Savings Scheme

TOP NEWS

December 11, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.