
ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിൽ മദ്യപിച്ച് പരസ്പരം അടിപിടി കൂടുകയും, യാത്രക്കാരുമായി സംഘര്‍ഷമുണ്ടാക്കുകയും ചെയ്ത മൂന്നു യുവാക്കളെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാർ നീലിപിലാവ് കട്ടച്ചിറ സ്വദേശികളായ പുത്തൻപുരയ്ക്കൽ പി എസ് ശിവലാൽ (26), ഇലവുങ്കൽ കെ ആർ ഉണ്ണികൃഷ്ണൻ(21), പുത്തൻവീട്ടിൽ രജുമോൻ (26) എന്നിവരാണ് കസ്റ്റഡിയിലായത്. വെള്ളിയാഴ്ച വൈകിട്ടാണ് യുവാക്കൾ മദ്യപിച്ച് ലക്കുകെട്ട നിലയിൽ സ്റ്റാൻഡിൽ ബഹളമുണ്ടാക്കുകയും തുടർന്ന് പരസ്പരം തല്ലുകൂടുകയും ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.