11 December 2025, Thursday

Related news

December 8, 2025
December 7, 2025
December 6, 2025
December 6, 2025
December 4, 2025
December 3, 2025
December 3, 2025
December 3, 2025
December 2, 2025
December 1, 2025

സിപിഐ സംസ്ഥാന സമ്മേളനം: സെമിനാറുകൾ ഇന്ന് തുടങ്ങും

Janayugom Webdesk
ആലപ്പുഴ
August 10, 2025 7:06 am

സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറുകൾക്ക് ഇന്ന് തുടക്കമാകും. വൈകുന്നേരം മൂന്നിന് ആലപ്പുഴ ടി വി സ്മാരക ടൗൺ ഹാളിൽ നടക്കുന്ന തൊഴിലാളി സെമിനാർ എഐടിയുസി ദേശീയ വൈസ് പ്രസിഡന്റ് കെ സുബ്ബരായൻ എംപി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ മോഡറേറ്ററായിരിക്കും. സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ വിഷയം അവതരിപ്പിക്കും. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ മുഖ്യ പ്രഭാഷണം നടത്തും. എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ്, ദേശീയ സെക്രട്ടറി ആർ പ്രസാദ്, പി വി സത്യനേശൻ, എ ശോഭ, വി മോഹൻദാസ്, ഡി പി മധു എന്നിവർ പ്രസംഗിക്കും. 

മാവേലിക്കര പുന്നമൂട് ഗ്രേസ് കൺവൻഷൻ സെന്ററിൽ വൈകുന്നേരം മൂന്നിന് നടക്കുന്ന ദളിത് അവകാശ സംരക്ഷണ സെമിനാർ ജസ്റ്റിസ് കെ ചന്ദ്രു ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മോഡറേറ്ററായിരിക്കും. പുന്നല ശ്രീകുമാർ, ഡോ. ടി എസ് ശ്യാം കുമാർ, സിപിഐ ജില്ലാ സെക്രട്ടറി എസ് സോളമൻ, എം എസ് അരുൺ കുമാർ എംഎല്‍എ, മുൻ എംഎൽഎമാരായ എൻ രാജൻ, എം കുമാരൻ, ബികെഎംയു സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, രാമചന്ദ്രൻ മുല്ലശേരി, എഐഡിആർഎം സംസ്ഥാന സെക്രട്ടറി മനോജ് ഇടമന, ജില്ലാ സെക്രട്ടറി സി എ അരുൺകുമാർ എന്നിവർ പ്രസംഗിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.