26 February 2026, Thursday

Related news

February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 19, 2026
February 17, 2026
February 16, 2026
February 5, 2026
February 5, 2026
January 18, 2026

കണ്ണൂരിൽ അമ്മയ്ക്കൊപ്പം കിണറ്റിൽ വീണ കുട്ടി മരിച്ചു

Janayugom Webdesk
കണ്ണൂർ
August 10, 2025 12:43 pm

കണ്ണൂർ പരിയാരത്ത് അമ്മയ്ക്കൊപ്പം കിണറ്റിൽ വീണ ആറുവയസ്സുകാരനായ ധ്യാൻ കൃഷ്ണ മരിച്ചു. ജൂലൈ 25നാണ് പരിയാരം സ്വദേശിനിയായ ധനജ രണ്ട് മക്കളുമായി ആത്മഹത്യാശ്രമം നടത്തിയത്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന് ധനജ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഭർതൃമാതാവ് ശ്യാമളയുടെ പീഡനത്തെക്കുറിച്ചും ധനജ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശ്യാമളക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ആത്മഹത്യാശ്രമത്തിനിടെ പരിക്കേറ്റ ധനജയുടെ കാലിന് പൊട്ടലുണ്ട്. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിക്കും പരിക്കേറ്റിരുന്നെങ്കിലും ഇരുവരും ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ധ്യാൻ കൃഷ്ണ ഇന്ന് രാവിലെയാണ് മരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.