
ബിസിനസ്സിൽ ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. പന്തീരാങ്കാവ് പൊലീസും ഫറോക്ക് എസിപി സ്ക്വാഡും ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥരെന്ന് നടിച്ച് പണം കൈക്കലാക്കിയ സംഘമാണ് പിടിയിലായത്. കടലുണ്ടി സ്വദേശിയായ തൊണ്ടിക്കോടൻ വസീം ആണ് തട്ടിപ്പിന്റെ പ്രധാന ആസൂത്രകൻ. ഇരട്ടി ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് വസീം പരാതിക്കാരനെ സമീപിക്കുകയായിരുന്നു. 35 ലക്ഷം രൂപയുമായി പരാതിക്കാരൻ എത്തിയപ്പോൾ, വസീമിന്റെ സുഹൃത്തുക്കളായ പുത്തൂർമഠം സ്വദേശി ഷംസുദ്ദീനും, കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് റാഫിയും പൊലീസ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് സ്ഥലത്തെത്തി.
പണത്തിന്റെ ഉറവിടം അന്വേഷിക്കുകയാണെന്ന് പറഞ്ഞ് പരാതിക്കാരനെ ഭീഷണിപ്പെടുത്തുകയും, പണവും ഇയാളെയും കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുകയാണെന്ന് വിശ്വസിപ്പിച്ച് പണം കൈക്കലാക്കുകയും ചെയ്തു. തട്ടിപ്പാണെന്ന് മനസ്സിലാക്കിയ പരാതിക്കാരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സംശയകരമായ സാഹചര്യങ്ങളിൽ പൊലീസിനെ അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.