
ജമ്മു കാശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘ വിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ ഉയരുന്നു. ഇതുവരെ മരണം 23 ആയി. അതേസമയം കാശ്മീരില്‍ വീണ്ടും മേഘവിസ്‌ഫോടനമുണ്ടായി. പഹല്‍ഗാമിലാണ് ഒടുവിൽ മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവുമുണ്ടായത്. ജമ്മു കാശ്മീരില്‍ തുടര്‍ച്ചയായി രണ്ടിടങ്ങളിലുണ്ടായ മേഘവിസ്‌ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും കനത്ത ആശങ്കയുയര്‍ന്നു. കിഷ്ത്വാറിലെ ചോസിതിയെ മിന്നല്‍ പ്രളയത്തിന് തൊട്ടുപിന്നാലെയാണ് പഹല്‍ഗാമില്‍ മേഘവിസ്‌ഫോടനമുണ്ടായത്. നിരവധിപേരെ ഒഴുക്കില്‍പ്പെട്ട് കാണാതായതായാണ് വിവരം. ദേശീയ ദുരന്തനിവാരണ സേന,വ്യോമ കരസേനാ സംഘങ്ങളുടെ നേതൃത്വത്തില്‍ ഇവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഊർജിതമാക്കിയിരിക്കുകയാണ്. 9500 അടി ഉയരത്തിലാണ് ചോസിതി ഗ്രാമം, മച്ചൈല്‍ മാതാ തീര്‍ഥാടനത്തിനായി എത്തിയവരാണ് കാണാതായവരില്‍ ഭൂരിഭാഗവും. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആഭ്യന്തരമന്ത്രി അമിത്ഷായുമായി സ്ഥിതിഗതികളെപ്പറ്റി ആശയവിനിമയം നടത്തി. രക്ഷാപ്രവര്‍ത്തനത്തിനായി എല്ലാ ക്രമീകരണങ്ങളും ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.