14 January 2026, Wednesday

Related news

August 19, 2025
July 20, 2025
July 13, 2025
June 5, 2025
May 31, 2025
May 29, 2025
March 4, 2025
January 26, 2025
November 9, 2024
June 27, 2023

മതപഠനം സ്കൂൾ സമയത്തിന് ശേഷമാക്കണം;  സ്പീക്കർ എൻ ഷംസീർ

Janayugom Webdesk
തലശ്ശേരി 
August 19, 2025 6:45 pm

നിയമസഭാ

മതപഠനം സ്കൂൾ സമയത്തിന് ശേഷമാക്കണമെന്ന് നിയമസഭാ സ്പീക്കർ എൻ ഷംസീർ. ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ സ്കൂൾ സമയം രാവിലെ എട്ടു മണി മുതലാണെങ്കിലും ഇവിടെ അതൊന്നും പറ്റില്ലെന്ന നിലപാടിലാണ് ചിലരെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.

മതപഠനം സ്‌കൂൾ സമയത്തിനു ശേഷം ആക്കണമെന്ന കാര്യത്തെ കുറിച്ച് മത പണ്ഡിതൻമാർ പുനർവിചിന്തനം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചർത്തു.  രാവിലെ നല്ല അന്തരീക്ഷത്തിൽ കുട്ടികൾ പഠിക്കാൻ പോകട്ടെയെന്നും ഉച്ചയ്ക്ക് ശേഷം കളിക്കട്ടെയെന്നും അന്നേരം വേണമെങ്കിൽ മതപഠനം നടത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

ഒരിക്കൽ ഇക്കാര്യം പറഞ്ഞപ്പോൾ തന്നെ ആക്ഷേപിച്ചു, മതവിരുദ്ധനാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. സ്കൂളിലെ പഠന സമയമാറ്റത്തെക്കുറിച്ച് കേരളത്തിൽ ചർച്ച ചെയ്യണ്ടതുണ്ട്. കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് മാറിയേ തീരൂ. പൊതുവിദ്യാഭ്യാസ മേഖലയിൽ കാതലായ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം അക്കാദമിക നിലവാരം ഉയർത്തണം, കൂടുതൽ പ്രതിഭാശാലികളെ സൃഷ്ടിക്കാൻ സ്കൂളുകൾക്ക് സാധിക്കണം – സ്പീക്കർ പറഞ്ഞു.

 

 

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.