
ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കേന്ദ്ര സര്‍ക്കാരിന്റെ ആപ്പ്. ഗെയിംമിഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ ഇന്ന് അംഗീകാരം നൽകി. ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും. ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ വ്യക്തമായ നിയമ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരിക, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള ചൂതാട്ടത്തിന് കർശനമായ പിഴ ചുമത്തുക, ഓൺലൈൻ വാതുവെപ്പ് ശിക്ഷാർഹമായ കുറ്റമാക്കുക എന്നിവയാണ് ഈ ബിൽ ലക്ഷ്യമിടുന്നത്.
ഓണ്‍ലൈന്‍ ഗെയിമിങ്ങിനുമേൽ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ ഈയടുത്തകാലത്തായി കേന്ദ്ര സര്‍ക്കാർ നടത്തിവരുന്നുണ്ട്. 2023 ഒക്ടോബര്‍ മുതല്‍ ഓണ്‍ലൈന്‍ ഗെയിമിങ്ങിന് സർക്കാർ 28 ശതമാനം ജി എസ് ടി ചുമത്തുന്നുണ്ട്. ഗെയിമുകളില്‍ നിന്ന് ലഭിക്കുന്ന പണത്തിന് 2024–25 മുതല്‍ 30 ശതമാനം നികുതി ഈടാക്കുന്നുണ്ട്.
2022 ഫെബ്രുവരിക്കും 2025 ഫെബ്രുവരിക്കുമിടയില്‍ 1,400‑ല്‍ അധികം ബെറ്റിങ്, ചൂതാട്ട വെബ്‌സൈറ്റുകളും ആപ്പുകളും കേന്ദ്ര സർക്കാർ സര്‍ക്കാര്‍ നിർത്തലാക്കിയിട്ടുണ്ട്. പുതിയതായി അവതരിപ്പിച്ച ബില്ലില്‍ നിയന്ത്രണങ്ങള്‍ക്ക് പുറമേ കര്‍ശന ശിക്ഷാവ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. ഗെയിമുകൾ പ്രോത്സാഹിപ്പിക്കുന്നവർക്കും ഇവയുടെ പരസ്യങ്ങളില്‍ അഭിനയിക്കുന്നവർക്കും ബില്ലില്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.