
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ആഘോഷ ദിവസങ്ങളില്‍ വര്‍ണ വസ്ത്രങ്ങള്‍ ധരിക്കാം. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. സ്കൂള്‍ പ്രവൃത്തി ദിനങ്ങളില്‍ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാണ്.
എന്നാൽ ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ആഘോഷ പരിപാടികൾ നടക്കുമ്പോൾ യൂണിഫോമിൽ ഇളവ് നൽകണമെന്ന് ധാരാളം കുട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇനി മുതൽ ഓണം, ക്രിസ്മസ്, റംസാന്‍ എന്നീ പ്രധാന ആഘോഷദിനങ്ങളിൽ കുട്ടികൾക്ക് യൂണിഫോം നിർബന്ധമില്ലെന്ന് ഉത്തരവില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.