22 January 2026, Thursday

Related news

November 29, 2025
November 20, 2025
October 22, 2025
August 22, 2025
August 29, 2024
May 31, 2024
May 18, 2024
March 5, 2024

നിയമസഭയില്‍ ആര്‍എസ്എസ് പ്രാര്‍ത്ഥനാഗാനം ആലപിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍

Janayugom Webdesk
ബംഗളൂരു
August 22, 2025 12:34 pm

കര്‍ണാടക നിയമസഭയില്‍ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ആര്‍എസ്എസ് ശാഖകളില്‍ ചൊല്ലുന്ന നമസ്തേ സദാ വത്സലേ മാതൃഭൂമേ..എന്നു തുടങ്ങുന്ന ഗണഗീതം ആലപിക്കുന്ന ശിവകുമാറിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വ്യാഴാഴ്ച കര്‍ണാടക നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തിനിടെയാണ് മുതിര്‍ന്ന നേതാവ് ആര്‍എസ്എസിന്റെ പ്രാര്‍ത്ഥനാഗാനം ചൊല്ലിയത്.വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ, താന്‍ എക്കാലവും കോണ്‍ഗ്രസുകാരന്‍ ആയിരിക്കുമെന്ന് വ്യക്തമാക്കി ശിവകുമാര്‍ രംഗത്തുവന്നു. 

സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ആര്‍എസ്എസിനെക്കുറിച്ച് പരാമര്‍ശിച്ചതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. എന്നാലിപ്പോള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുമായി കൈകോര്‍ക്കാന്‍ ആലോചിക്കുകയാണോ എന്ന് ബിജെപി പരിഹസിച്ചു. ചെങ്കോട്ടയുടെ മുകളില്‍ നിന്ന് പ്രധാനമന്ത്രി മോഡി ആര്‍എസ്എസിന്റെ സംഭാവനകളെക്കുറിച്ച് സംസാരിച്ചതിന് ശേഷം, കോണ്‍ഗ്രസിലെ ഭൂരിഭാഗം നേതാക്കളും ഇപ്പോള്‍ ആര്‍എസ്എസിനെ പുകഴ്ത്തുകയാണ്. ശശി തരൂര്‍ മുതല്‍ ഡി കെ. ശിവകുമാര്‍ വരെ കോണ്‍ഗ്രസില്‍ ആരും രാഹുലിനെ ഗൗരവമായി കാണുന്നില്ല ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി എക്സില്‍ കുറിച്ചു. 

ജന്മനാ ഞാനൊരു കോണ്‍ഗ്രസുകാരനാണ്. ഒരു നേതാവെന്ന നിലയില്‍ എന്റെ എതിരാളികളെയും സുഹൃത്തുക്കളെയും ഞാന്‍ അറിയണം. അവരെക്കുറിച്ച് ഞാന്‍ പഠിച്ചിട്ടുണ്ട്. ബിജെപിയുമായി കൈകോര്‍ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലും വേണ്ട. ഞാന്‍ കോണ്‍ഗ്രസിനെ നയിക്കും. ജനിച്ചകാലം മുതല്‍ ഞാന്‍ കോണ്‍ഗ്രസിനൊപ്പമാണ്.’ ശിവകുമാര്‍ പറഞ്ഞു. ശിവകുമാര്‍ ഒരുകാലത്ത് ആര്‍എസ്എസ് വേഷം ധരിച്ചിരുന്നു എന്ന പ്രതിപക്ഷ നേതാവ് ആര്‍. അശോകയുടെ ആരോപണത്തിന് മറുപടിയായാണ് അദ്ദേഹം തമാശരൂപേണ ആര്‍എസ്എസ് പ്രാര്‍ഥന ചൊല്ലിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.