21 January 2026, Wednesday

Related news

January 16, 2026
January 12, 2026
January 11, 2026
January 8, 2026
January 6, 2026
January 5, 2026
December 30, 2025
December 30, 2025
December 26, 2025
December 20, 2025

യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാപാറോ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകൻ; വ്യവസായി സ്വരാജ് പോൾ അന്തരിച്ചു.

Janayugom Webdesk
ലണ്ടൻ
August 22, 2025 7:21 pm

ഇന്ത്യൻ വംശജനായ വ്യവസായിയും ജീവകാരുണ്യപ്രവർത്തകനുമായിരുന്ന സ്വരാജ് പോൾ (94) അന്തരിച്ചു. യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാപാറോ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകനാണ്. ഹൗസ് ഓഫ് ലോഡ്‌സിലെ അംഗമായ അദ്ദേഹം ജലന്ധറിലാണ് ജനിച്ചത്. മരണ സമയത്ത് കുടുംബാംഗങ്ങൾ അടുത്തുണ്ടായിരുന്നു. ബ്രിട്ടൻ പ്രഭു സ്ഥാനം നൽകി ആദരിച്ചിട്ടുണ്ട്. ഭാര്യ പരേതയായ അരുണ പോൾ.

മകളായ അംബികയുടെ ചികിത്സക്കായാണ് 1960കളില്‍ അദ്ദേഹം യുകെയിലേയ്ക്ക് താമസംമാറ്റിയത്. മകളുടെ മരണശേഷം കുട്ടികളുടെയും യുവാക്കളുടെയും ക്ഷേമത്തിനായി അംബിക പോള്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ചു. 2015ല്‍ മകന്‍ അംഗദ് പോളും 2022ല്‍ ഭാര്യ അരുണയും മരിച്ചു. അവരുടെ ഓര്‍മക്കായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. 1968ലാണ് കപാറോ ഗ്രൂപ്പ് അദ്ദേഹം സ്ഥാപിച്ചത്. സ്റ്റീൽ, എൻജിനീയറിങ്, പ്രോപ്പർട്ടി മേഖലകളിൽ ആയിരുന്നു ഗ്രൂപ്പിന്റെ താൽപര്യങ്ങൾ. ഇന്ത്യാ–ബ്രിട്ടിഷ് ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇദ്ദേഹം നിർണായക പങ്കു വഹിച്ചിരുന്നു. 250 കോടി രൂപയുടെ ആസ്തിയുള്ള കമ്പനിയാണ് കപാറോ.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.