17 January 2026, Saturday

Related news

September 23, 2025
September 13, 2025
September 12, 2025
August 28, 2025
August 25, 2025
August 17, 2025
July 14, 2025
June 17, 2025
June 2, 2025
April 26, 2025

‘ഐ,നോബഡി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

Janayugom Webdesk
കൊച്ചി
August 25, 2025 10:40 am

പൃഥ്വിരാജ്,പാർവ്വതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്‌യുന്ന “ഐ,നോബഡി ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.സംവിധായകൻ നിസാം ബഷീറിൻ്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്.പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ഇ ഫോർ എക്സ്പെരിമെന്റ്സ് എന്നീ ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത,സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അശോകൻ,മധുപാൽ,വിനയ് ഫോർട്ട്,ഹക്കിം ഷാജഹാൻ,ലുക്മാൻ ആവറാൻ,ഗണപതി തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കും.

കെട്ട്യോളാണ് മാലാഖ,റോഷാക്ക് എന്നീ ചിത്രങ്ങൾക്കു ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “നോബഡി”. ദിനേശ് പുരുഷോത്തമനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സമീർ അബ്ദുൾ തിരക്കഥ സംഭാഷണമെഴുതും.മമ്മൂട്ടി ചിത്രമായ റോഷാക്കിനു ശേഷം സമീർ അബ്ദുള്ള തിരക്കഥ എഴുതുന്ന ചിത്രമാണ് “നോബഡി”. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ‑ഹാരിസ് ദേശം,പ്രൊഡക്ഷൻ കൺട്രോളർ‑റിന്നി ദിവാകർ,എഡിറ്റർ‑റെമീസ് എംബി, പ്രൊഡക്ഷൻ ഡിസൈൻ‑അർഷാദ് നക്കോത്ത്,വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ,മേക്കപ്പ്-റോണെക്സ് സേവ്യർ,അസോസിയേറ്റ് ഡയറക്ടർ‑ബെനിലാൽ ബി,ബിനു ജി നായർ,ആക്ഷൻ-കലൈ കിംഗ്സൺ, സൗണ്ട് ഡിസൈൻ‑നിക്സൺ ജോർജ്ജ്, വിഎഫ്എക്സ്-ലവകുശ,സ്റ്റിൽസ്-രോഹിത് കെ സുരേഷ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ,പ്രമോഷൻസ് –പോഫാക്റ്റിയോ, ഡിസൈൻ‑യെല്ലോ ടൂത്ത്സ്,പി ആർ ഒ‑എ എസ് ദിനേശ് എന്നിവര്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നു.

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.