
17ാമത് ഐഡിഎസ്എഫ്എഫ്കെ യിൽ പി അഭിജിത്ത് സംവിധാനം ചെയ്ത ഡോക്യുമെൻ്ററി ഫിലിം‘ഞാൻ രേവതി’
മത്സര വിഭാഗത്തിൽ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചു. 25ന് വൈകീട്ട് 6.15 ന് തിരുവനന്തപുരം കൈരളി തിയേറ്ററി ലായിരുന്നു ചിത്രത്തിന്റെ പ്രദർശനം. എഴുത്തുകാരിയും , അഭിനേതാവും ട്രാൻസ് വുമൺ ആക്ടിവിസ്റ്റുമായ എ രേവതിയുടെ ജീവിതം ആസ്പദമാക്കി ഫോട്ടോ ജേർണലിസ്റ്റും ഫിലിം മേക്കറുമായ പി അഭിജിത്ത് സംവിധാനം ചെയ്തചിത്രമാണ് ‘ഞാൻ രേവതി ‘.
സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഐഡിഎസ്എഫ്എഫ്കെയുടെ ലോങ്ങ് ഡോക്യുമെൻ്ററി മത്സര വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്. ഞാൻ രേവതി കൂടാതെ ഇന്ത്യയിൽ നിന്നുള്ള 11 ചിത്രങ്ങളാണ് മത്സര വിഭാഗത്തിലുള്ളത്. നാളെ ഫെസ്റ്റിവൽ സമാപിക്കും. സെപ്റ്റംബർ 5 മുതൽ 7 വരെ ഹിമാചൽ പ്രദേശിലെ ഷിംലയിൽ വച്ച് നടക്കുന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഷിംലയിലും മത്സര വിഭാഗത്തിലേക്ക് സിനിമ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഒഫീഷ്യൽ സെലക്ഷൻ ലഭിച്ചിച്ചിരുന്നു. കോഴിക്കോട് നടന്ന ഐഇഎഫ്എഫ്കെയിൽ മികച്ച സിനിമക്കുള്ള ഓഡിയൻസ് പോൾ അവാർഡ് ‘ഞാൻ രേവതി‘ക്ക് ലഭിച്ചിരുന്നു.സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ എൽജിബിടിഐക്യു ഫിലിം ഫെസ്റ്റിവലായ മുംബൈ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവലിൽ ’ ഞാൻ രേവതി ’ ഇന്ത്യൻ ഡോക്യുമെൻ്ററി സെൻ്റർ പീസ് സിനിമയായും ചെന്നൈയിൽ വച്ച് നടന്ന റീൽ ഡിസയേഴ്സ് — ചെന്നൈ ക്വിയർ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചിരുന്നു.
ട്രാൻസ് വുമൺ നേഹക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച അന്തരം എന്ന സിനിമക്ക് ശേഷം പി അഭിജിത്ത് സംവിധാനം ചെയ്യുന്ന ലോങ്ങ് ഡോക്യുമെൻ്ററിയാണ് ഞാൻ രേവതി. എഴുത്തുകാരൻ പെരുമാൾ മുരുകൻ , ആനിരാജ , നാടക സംവിധായകരായ മങ്കൈ ശ്രീജിത് സുന്ദരം , രഞ്ജു രഞ്ജിമാർ, ശീതൾ ശ്യാം , സൂര്യ ഇഷാൻ , ഇഷാൻ കെ ഷാൻ , ജീ ഇമാൻ സെമ്മലർ , ശ്യാം , ചാന്ദിനി ഗഗന , ഭാനു , മയിൽ , വടിവു അമ്മ, , ഉമി„ ലക്ഷമി , കലൈ ശെൽവൻ, കനക, ഭാഗ്യം, കണ്ണായി, മയിൽ, ഏയ്ഞ്ചൽ ഗ്ലാഡി തുടങ്ങിയവർ ഡോക്യുമെൻ്ററിയിലുണ്ട്.നിർമ്മാണം എ ശോഭില , സഹനിർമ്മാണം പി ബാലകൃഷ്ണൻ, ലക്ഷമി ദേവി ടി എം , ചായാഗ്രഹണം എ മുഹമ്മദ് , എഡിറ്റിങ് അമൽജിത്ത് , സൗണ്ട് ഡിസൈൻ വിഷ്ണു പ്രമോദ് , കളറിസ്റ്റ് സാജിദ് വി പി , സംഗീതം രാജേഷ് വിജയ് , സബ്ടൈറ്റിൽസ് ആസിഫ് കലാം , അഡീഷണൽ ക്യാമറ ചന്തു മേപ്പയൂർ , ക്യാമറ അസിസ്റ്റന്റ് കെ വി ശ്രീജേഷ് , പിആർഒ പി ആർ സുമേരൻ , ഡിസൈൻസ് അമീർ ഫൈസൽ ടൈറ്റിൽ കെൻസ് ഹാരിസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.