7 December 2025, Sunday

Related news

December 6, 2025
December 4, 2025
December 2, 2025
November 20, 2025
November 16, 2025
October 31, 2025
October 14, 2025
September 27, 2025
August 27, 2025
August 26, 2025

ജിമെയിൽ ഉപയോക്താക്കളേ, ജാഗ്രത പാലിക്കുക; പാസ്‌വേഡുകള്‍ അപ്ഡേറ്റ് ചെയ്യാന്‍ നിര്‍ദേശവുമായി ഗൂഗിള്‍

Janayugom Webdesk
കാലിഫോര്‍ണിയ
August 26, 2025 12:33 pm

ജിമെയിൽ ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദേശവുമായി ​ഗൂ​ഗിൾ. ദുർബലമായ പാസ്‌വേഡുകളുള്ള ജിമെയിൽ അക്കൗണ്ടുകളെ ഹാക്കർമാർ നിരന്തരം ലക്ഷ്യമിടുന്നുണ്ടെന്ന് ഗൂഗിൾ സ്ഥിരീകരിച്ചു. ഈ ആക്രമണങ്ങൾ കാരണം, 2.5 ബില്യണിലധികം ജിമെയിൽ ഉപയോക്താക്കൾ ഫിഷിംഗ് തട്ടിപ്പുകൾക്കും ഡാറ്റാബേസ് ചോർച്ചകൾക്കും ഇരയാകാനുള്ള സാധ്യത കൂടുതലാണ്. ശക്തമായ മറ്റൊരു പാസ്‌വേഡിലേക്ക് ഉടൻ തന്നെ മാറാൻ ഗൂഗിൾ ഉപയോക്താക്കളോട് അഭ്യർത്ഥിച്ചിരിക്കുകയാണ്.

എഐ വഴിയുള്ള സൈബർ ആക്രമണം മുൻനിർത്തി അടുത്തിടെ 180 കോടി ജിമെയിൽ ഉപയോക്താക്കൾക്ക് ഗൂഗിൾ ഒരു സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രോംപ്റ്റ് ഇഞ്ചക്ഷൻസ്’ എന്ന പുതിയ രൂപത്തിലുള്ള സൈബർ ആക്രമണത്തെക്കുറിച്ചാണ് ഗൂഗിൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നത്. സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ഗൂഗിൾ നിരന്തരം പാസ്‌വേഡുകൾ ഉപയോഗിക്കുമ്പോൾ, ആളുകൾ ഇപ്പോഴും എളുപ്പത്തിൽ കണ്ടുപിടിക്കാവുന്ന പാസ്‌വേഡുകളെയാണ് ആശ്രയിക്കുന്നത്. പ്രധാന പ്രശ്നം ജിമെയിൽ ഉപയോക്താക്കളിൽ 36% പേർ മാത്രമാണ് പതിവായി പാസ്‌വേഡുകൾ അപ്ഡേറ്റ് ചെയ്യുന്നത് എന്നതാണ്. പാസ്‌വേഡുകൾ മാറ്റാത്ത 64% പേരിൽ നിങ്ങളും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, ഇപ്പോൾ തന്നെ മാറ്റുക. ആളുകളെ കബളിപ്പിക്കാൻ ഹാക്കർമാർ പുതിയ വഴികൾ കണ്ടെത്തു. പക്ഷേ സുരക്ഷിതരായിരിക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്.
ഉപയോക്താക്കൾ ശക്തമായ പാസ്‌വേർഡുകൾ സൃഷ്ടിക്കുക. വ്യക്തി​ഗത വിവരങ്ങൾ പാസ്‌വേർഡുകളിൽ ഉൾപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കണം. ഗൂഗിൾ അക്കൗണ്ടുകളിൽ ഏറ്റവും സുരക്ഷിതമായി ലോഗിൻ ചെയ്യാനുള്ള മാർഗം പാസ്‌കീകളാണ് എന്ന് ഗൂഗിൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.