
പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഷാങ്ഹായി സഹകരണ പ്രഖ്യാപനം. അതിർത്തി കടന്നുള്ള ഭീകരവാദം ചെറുക്കണം എന്ന് പ്രഖ്യാപനത്തില്‍ പറയുന്നു. ‘ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ അംഗരാജ്യങ്ങള്‍ ശക്തമായി അപലപിക്കുന്നു’ എന്ന് പ്രഖ്യാപനത്തില്‍ പറയുന്നു. ഇന്ത്യയുടെ നിലപാടിന് അംഗീകാരമാണിത്.
പഹൽഗാം ഭീകരാക്രമണത്തെ സ്പോൺസർ ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരണം ഭീകരവാദത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ല. ഭീകരവാദത്തെയും മതമൗലികവാദത്തെയും ശക്തമായി ചെറുക്കും. പാകിസ്ഥാനിലെ ജാഫർ എക്സ്പ്രസ് ആക്രമണവും സംയുക്ത പ്രസ്താവന പരാമർശിക്കുന്നുണ്ട്. പഹല്‍ഗാം പ്രസ്താവനയില്‍ ഉള്പ്പെടുത്തനായത് ഇന്ത്യയ്ക്ക് ഒരു വലിയ നയതന്ത്ര വിജയമായി. പഹല്‍ഗാം ഭീകരാക്രമണം ഒഴിവാക്കിയതിനാല്‍ എസ്സിഒ സംയുക്ത പ്രസ്താവനയില്‍ ഒപ്പിടുന്നതില്‍ നിന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നേരത്തെ വിട്ടുനിന്നിരുന്നു. 10 രാജ്യങ്ങളുടെ ഭരണത്തലവന്മാന്മാരാണ് ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. യുഎസിന്റെ പ്രതികാര തീരുവയുടെ പശ്ചാത്തലത്തില്‍ ഉച്ചകോടിക്ക് പ്രത്യേക പ്രാധാന്യമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.