
തമിഴ് വെട്രി കഴകം(ടിവികെ) പ്രസിഡൻറും നടനുമായ വിജയ് സംസ്ഥാന പര്യടനത്തിനൊരുങ്ങുന്നു. സെപ്റ്റംബർ 13ന് തിരുച്ചിറപ്പള്ളിയിൽ നിന്നാണ് പര്യടനം ആരംഭിക്കുക. അരിയലൂർ, പെരമ്പലൂർ, തഞ്ചാവൂർ, തിരുവാരൂർ, നാമക്കൽ, ഈറോഡ് തുടങ്ങി 10 ജില്ലകളിലാണ് ആദ്യഘട്ടത്തിൽ പര്യടനം നടത്തുന്നത്.
പര്യടനത്തിനൊപ്പം പൊതുയോഗങ്ങളും റോഡ്ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. പര്യടനത്തിനായി പ്രത്യേക ബസ് ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പര്യടനം എന്നാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.