
മധ്യപ്രദേശ് കോൺഗ്രസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ ജിതു പട്വാരിയുടെ വീട്ടിൽ മോഷണം. വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച അജ്ഞാത സംഘം നടത്തിയ മോഷണത്തിൽ വിലപിടിപ്പുള്ള നിരവധി സാധനങ്ങൾ നഷ്ട്ടമായി. മുഖംമറച്ചെത്തിയ സംഘം ഫോണുകൾ അടക്കമുള്ള സാധാനസാമഗ്രികൾ മോഷ്ട്ടിച്ചു. ഇൻഡോറിലെ രാജേന്ദ്ര നഗറിലെ ബിജൽപൂരിലാണ് ജിതു പട്വാരിയുടെ വീട്. വീട്ടിലും പരിസരത്തുമായി സ്ഥാപിച്ചിരുന്ന സിസിടിവി കാമറകൾ പ്രവർത്തനരഹിതമാക്കിയാണ് മോഷണം നടത്തിയത്. ജിതു പട്വാരിയുടെ ഓഫിസ് മുറിയിലെ അലമാരകളും ലോക്കറുകളും അക്രമിസംഘം പൊളിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.