22 January 2026, Thursday

Related news

January 19, 2026
January 15, 2026
January 15, 2026
January 10, 2026
January 10, 2026
January 7, 2026
December 31, 2025
December 27, 2025
December 27, 2025
December 23, 2025

സംസ്ഥാന കോണ്‍ഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കി ബീഹാര്‍ ബിഡി പോസ്റ്റ്

Janayugom Webdesk
തിരുവനന്തപുരം
September 7, 2025 10:04 am

സംസ്ഥാന കോണ്‍ഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കി ബീഹാര്‍ ബിഡി പോസ്റ്റ്. രാഹുല്‍ മാങ്കൂട്ടത്തിന്റെ പ്രശ്നത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് എന്തു ചെയ്യണമെന്നറീയാതെ ഉഴലുകയാണ് ‚അതിനു പിന്നാലെയാണ് ഇപ്പോള്‍ ബീഹാര്‍ ബി ഡി പോസ്റ്റും. ഇതു കോണ്‍ഗ്രസ് ഹൈക്കമാഡിനുള്ള വലിയ അതൃപ്തി സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. രാജ്യത്ത് തന്നെ ബിജെപിക്ക് കോണ്‍ഗ്രസിനെ അടിക്കാനുള്ള വടി കെപിസിസി ഡിജിറ്റല്‍ മീഡിയ വിഭാഗം നല്‍കിയെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. 

അതുകൊണ്ടുതന്നെ കര്‍ശന നടപടി വേണമെന്നാണ് എഐസിസി നിലപാട്.വിവാദത്തില്‍ ഹൈക്കമാന്റ് കെപിസിസി നേതൃത്വത്തോട് വിശദീകരണം തേടിയിട്ടുണ്ട്.കെപിസിസി ഡിജിറ്റൽ വിഭാഗം ഉടൻ പിരിച്ചുവിടും,ഡിജിറ്റൽ വിഭാഗത്തിന്റെ അധ്യക്ഷപദവി വഹിക്കുന്ന വിടി ബല്‍റാമിനെ പദവിയിൽ നിന്ന് നീക്കാൻ ആണ് തീരുമാനം. ഇത് സംബന്ധിച്ച വിശദീകരണം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വിടി ബൽറാമിനോട് തേടി. 

താൻ പദവിയിൽ നിന്ന് രാജിവയ്ക്കാൻ തയ്യാറാണെന്ന് ബൽറാമും നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം. രാഹുൽ മാങ്കൂട്ടത്തിലിന് പിന്നാലെ വിഡി സതീശന്റെ പവർ ഗ്രൂപ്പിനൊപ്പം നിലകൊണ്ട ബൽറാമിന് തൻറെ പദവി നഷ്ടമാവുകയാണ്. മാത്രമല്ല രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളെ കോൺഗ്രസ് സൈബർ വിഭാഗം ആക്രമിച്ചതിൽ മുതിർന്ന നേതാക്കൾക്കും ബലറാമിനോട് കടുത്തഅതൃപ്തി ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.