
ഫിഡെ ഗ്രാന്‍ഡ് സ്വിസ് ചെസില്‍ ഇന്ത്യയുടെ ലോക ചാമ്പ്യന്‍ ഡി ഗുകേഷിനെ അട്ടിമറിച്ച് അമേരിക്കയുടെ 16കാരന് അഭിമന്യു മിശ്ര. ഗ്രാന്‍ഡ് സ്വിസ് ചെസിന്റെ അഞ്ചാം റൗണ്ടിലാണ് കൗമാര താരം അട്ടിമറിച്ചത്. ക്ലാസിക്കൽ ചെസ് മത്സരത്തിൽ നിലവിലെ ചാമ്പ്യനെ പരാജയപ്പെടുത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ തരമായി അഭിമന്യു മിശ്ര ചരിത്രം സൃഷ്ടിച്ചു. ഇന്ത്യന്‍ വംശജനാണ് മിശ്ര.
ചെസ് ചരിത്രത്തിൽ ഒരു ഗ്രാൻഡ്മാസ്റ്ററെ തോല്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും മിശ്ര സ്വന്തമാക്കി. 12-ാമത്തെ നീക്കം മുതലാണ് ഗുകേഷ് തിരിച്ചടി നേരിട്ടുതുടങ്ങിയത്. 61 നീക്കങ്ങള്‍ക്കൊടുവിലാണ് ഗുകേഷിനെ മിശ്ര പരാജയപ്പെടുത്തിയത്.
അതേസമയം ഇന്ത്യയുടെ ഗ്രാന്‍ഡ്മാസ്റ്ററായ ആര് പ്രഗ്നാനന്ദയും തിരിച്ചടി നേരിട്ടു. ജര്‍മ്മനിയുടെ മത്തിയാസ് ബ്ലൂബോമിനോട് പ്രഗ്നാനന്ദ അപ്രതീക്ഷിത തോല്‍വിയേറ്റു വാങ്ങി. 55 നീക്കങ്ങള്‍ക്കൊടുവിലാണ് ഇന്ത്യന്‍ താരത്തെ മത്തിയാസ് പരാജയപ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.