
അസ്തമയ സൂര്യന്റെ അരുണശോഭയ്ക്ക് അഴകേറ്റാൻ ആലപ്പുഴ കടപ്പുറത്ത് ഇന്ന് ആയിരക്കണക്കിന് ചെങ്കൊടികൾ പാറിപ്പറക്കും. സിപിഐ സംസ്ഥാന സമ്മേേളനത്തിന് സമാപനം കുറിച്ചുള്ള വോളണ്ടിയർ പരേഡ് ഇന്ന് നാൽപ്പാലത്ത് നിന്നാരംഭിച്ച് കടപ്പുറത്തെ അതുൽകുമാർ അഞ്ജാൻ നഗറിൽ സമാപിക്കുമ്പോൾ കടലിരമ്പത്തിന് മീതെ ആരവമുയർത്തി ജനസാഗരം അലയടിക്കും. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്ത- നാടുവാഴിത്തത്തിനുമെതിരെ പോരാടി ഓർമ്മപൂക്കളായവർക്ക് സമ്മേളന നഗരി ആദരം അർപ്പിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.