
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ജയത്തോടെ തിരിച്ചുവരാന്‍ ആഴ്സണല്‍ ഇന്നിറങ്ങും. വൈകിട്ട് അഞ്ചിന് ആഴ്സണലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നോട്ടിങ്ഹാം ഫോറസ്റ്റാണ് എതിരാളി. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ ലിവര്‍പൂളിനോട് 1–0ന് ആഴ്സണല്‍ പരാജയപ്പെട്ടിരുന്നു. മൂന്ന് മത്സരങ്ങളില്‍ ആറ് പോയിന്റുമായി മൂന്നാമതാണ് ആഴ്സണല്‍. ബേണ്‍മൗത്ത്-ബ്രൈറ്റണ്, ന്യൂകാസില്‍-വോള്‍വ്സ്, എവര്ട്ടണ്-ആസ്റ്റണ്‍ വില്ല. ക്രിസ്റ്റല്‍ പാലസ്-സണ്ടര്‍ലാന്റ്, ഫുള്‍ഹാം-ലീഡ്സ് യുണൈറ്റഡ് തുടങ്ങിയ മത്സരങ്ങള്‍ രാത്രി 7.30ന് നടക്കും. വെസ്റ്റ്ഹാം-ടോട്ടന്‍ഹാം മത്സരം രാത്രി 10ന് നടക്കും. വിജയം തുടരാന്‍ ചെല്‍സി ഇന്ന് ബ്രെന്റ്ഫോര്‍ഡിനെ നേരിടും. രാത്രി 12.30നാണ് മത്സരം. മൂന്ന് മത്സരങ്ങളില്‍ ഒരു സമനിലയും രണ്ട് ജയവുമുള്പ്പെടെ ഏഴ് പോയിന്റുമായി രണ്ടാമതാണ് ചെല്‍സി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.