2 January 2026, Friday

Related news

January 1, 2026
November 30, 2025
November 29, 2025
November 25, 2025
November 16, 2025
October 25, 2025
October 6, 2025
September 21, 2025
September 21, 2025
September 19, 2025

അസം റൈഫിളിന്റെ ട്രക്കിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

Janayugom Webdesk
ഗുവാഹത്തി
September 19, 2025 9:13 pm

അസം റൈഫിൾസിന്റെ ട്രക്കിന് നേരെ അജ്ഞാതർ നടത്തിയ ആക്രമണത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. ഇന്ന് വൈകിട്ട് 5.50ഓടെ ട്രക്കിന് നേരെ ആക്രമണമുണ്ടായത്.അസം റൈഫിൾസിലെ രണ്ട് ജവാൻമാർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ഇംഫാലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (RIMS) പ്രവേശിപ്പിച്ചു.

പറ്റ്സോയ് കമ്പനി ഓപ്പറേറ്റിംഗ് ബേസിൽ നിന്ന് നമ്പോൾ ബേസിലേക്ക് പോകുകയായിരുന്ന അർദ്ധസൈനിക സേനയുടെ 407 ടാറ്റ വാഹനത്തിന് നേരെ അജ്ഞാതരായ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു.ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ ഉൾപ്പെട്ട ആയുധധാരികളെ പിടികൂടുന്നതിനായി തിരച്ചിൽ പുരോഗമിക്കുകയാണ്. ഇംഫാൽ വിമാനത്താവളത്തിൽ നിന്നും എട്ട് കിലോമീറ്റർ അകലെ നംബോൽ സബാൽ ലൈക്കൈയിലാണ് സംഭവസ്ഥലം.ആക്രമണത്തെ മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ല അപലപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.