
സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും സംയുക്തമായി ഇന്ന് പമ്പാമണപ്പുറത്ത് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ 16 രാജ്യങ്ങളിൽ നിന്നുള്ള 280 അംഗങ്ങള്‍ ഉള്‍പ്പെടെ 3,500 പ്രതിനിധികള്‍ പങ്കെടുക്കും. രാവിലെ ആറ് മുതൽ ഒമ്പത് വരെ രജിസ്ട്രേഷനും 9.30 ന് ഉദ്ഘാടന സഭയും നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തുടർന്ന് മൂന്ന് സെഷനുകളായി ശബരിമല വികസനം സംബന്ധിച്ചുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. 4.30ഓടെ സമ്മേളനം സമാപിക്കും.
വിവിധ സെഷനുകളിലായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉയരുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് വിദഗ്ധ സമിതി പരിശോധിച്ച് സര്‍ക്കാരിന് കൈമാറും. തുടർന്ന് പ്രതിനിധികൾക്ക് ശബരിമല ദർശനത്തിനായി സൗകര്യമൊരുക്കും. വിജയ് യേശുദാസ് ഉൾപ്പെടെയുള്ളവരുടെ സംഗീത സദസും ഉൾപ്പെടുത്തിയിട്ടുണ്ട്. സംഗമത്തിന്റെ ചെലവ് തുക സ്പോൺസർഷിപ്പിലൂടെയാണ് കണ്ടെത്തുന്നത്. ആഗോള സംഗമത്തിന്റെ ഭാഗമായി ശബരിമല ദര്‍ശനത്തിന് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടില്ല.
ദേവസ്വം മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ തമിഴ്‌നാട്ടിൽ നിന്നുള്ള മന്ത്രിമാരായ പി കെ ശേഖർ ബാബു, പളനിവേൽ ത്യാഗരാജൻ സംസ്ഥാന മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, കെ ബി ഗണേഷ് കുമാർ, വീണാ ജോർജ്, സജീ ചെറിയാൻ, എംഎൽഎമാരായ കെ യു ജനീഷ് കുമാർ, പ്രമോദ് നാരായണൻ, സെബാസ്റ്റ്യൻ കുളത്തിങ്കൽ, തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, എസ്എൻഡിപി, എൻഎസ്എസ്, കെപിഎംഎസ്, വിശ്വകർമ്മസഭ, സാംബവർ സൊസൈറ്റി, വെള്ളാള മഹാസഭ, മലയരയസഭ, കേരള ബ്രാഹ്മണസഭ, ശിവഗിരിമഠം, കേരള ഗണകസഭ, വിളക്കിത്തല നായർ സമാജം തുടങ്ങിയ സംഘടനാ പ്രതിനിധികൾ പങ്കെടുക്കും. ജർമ്മൻ ടെക്നോളജി ഉപയോഗിച്ചുള്ള വലിയ ശീതീകരിച്ച പന്തലാണ് സജ്ജീകരിച്ചിരിക്കുന്നത്. പ്രധാന വേദിക്ക് സമീപത്തായി പ്രദർശന സ്റ്റാളും ഊട്ടുപുരയും സജ്ജീകരിച്ചിട്ടുണ്ട്. പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിക്കാണ് ഭക്ഷണ ചുമതല. അയ്യപ്പ സംഗമത്തിന്റെ സുരക്ഷാ ചുമതലയ്ക്കായി 1000 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.