
വി ഡി സതീശനെം പൊലെ ധിക്കാരപരമായി പെരുമാറുന്ന ഒരു പ്രതിപക്ഷ നേതാവിനെ കേരളചരിത്രത്തില്‍ കണ്ടിട്ടില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അയാള്‍ ആരോ ആണെന്ന അഹംഭാവമാണ്.ആര്‍ക്ക് അഹംഭാവം കേറിയാലും അത് വിനാശകാലേ വിപരീതബുദ്ധിയാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുപ്രവര്‍ത്തകനെപ്പോളും വിനയമാണ് വേണ്ടത്. വളഞ്ഞു വിനയമായി നില്‍ക്കണം, അല്ലാതെ ഞെളിഞ്ഞാല്‍ ഒടിഞ്ഞുപോകും.എത്ര പ്രതിപക്ഷനേതാക്കളെ ഞാന്‍ കണ്ടിരിക്കുന്നു. ഇതുപോലെ വിരല്‍ചൂണ്ടി ധിക്കാരപരമായി പെരുമാറുന്ന ഒരു പ്രതിപക്ഷനേതാവിനെ കേരളചരിത്രത്തില്‍ ഞാന്‍ വേറെ കണ്ടിട്ടില്ലെന്നും വെള്ളാപ്പള്ളി കൂട്ടിചേര്‍ത്തു.അദ്ദേഹത്തിന്റെ വിചാരം അടുത്ത മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്‌സല്‍ നടക്കുകയാണെന്നാണ്. എന്നാല്‍ സതീശന് അതിനുള്ള മെയ്യ്‌വഴക്കമില്ല. കെ സി വേണുഗോപാല്‍ സതീശനേക്കാള്‍ എത്രയോ വലിയവനാണ്. വലിയനിലയില്‍ നില്‍ക്കുന്നു അദ്ദേഹമൊന്നും ഇങ്ങനെ വര്‍ത്തമാനം പറയില്ല.
മറ്റൊന്ന് രമേശ് ചെന്നിത്തലയാണ്.അദ്ദേഹംഎത്ര സീനീയറാണ്. നല്ല ഇരുത്തം വന്ന നേതാവ് കൂടിയാണ്. അദ്ദേഹത്തിന്റെ സമയം നല്ലതല്ല. പക്ഷെ അദ്ദേഹവും ഇങ്ങനെയൊന്നും സംസാരിക്കാരില്ല. സതീശന്‍ ഇന്നലെ തളിര്‍ത്ത തകരയാണ്. ഇങ്ങനെ ദിവസവും എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കും. അദ്ദേഹത്തിന് പ്രതിപക്ഷ നേതാവെന്ന നിലയില്‍ പത്തില്‍ രണ്ടു മാര്‍ക്കേ കൊടുക്കാന്‍ കഴിയൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.