
ആറ്റുകാൽ ക്ഷേത്രത്തിൽ വീണ്ടും ബോംബ് ഭീഷണി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ തവണയാണ് ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നത്. ക്ഷേത്രത്തിൻ്റെ ഔദ്യോഗിക ഇ‑മെയിൽ വിലാസത്തിലേക്കാണ് ഇത്തവണയും സന്ദേശം എത്തിയത്. നടൻ എസ് വി ശേഖറിൻ്റെ വീടിലും ക്ഷേത്രത്തിലും ബോംബ് വെച്ചിട്ടുണ്ടെന്നാണ് സന്ദേശത്തിൽ പറയുന്നത്. ഈ ഭീഷണിക്ക് തമിഴ്നാട് പൊലീസാണ് സഹായം നൽകിയതെന്നും മെയിലിൽ ആരോപിക്കുന്നു.
കഴിഞ്ഞ ആഴ്ച സമാന രീതിയിൽ പത്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാൽ ക്ഷേത്രത്തിലും ബോംബ് ഭീഷണി ഉണ്ടായിരുന്നു. അന്ന് പത്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ഇ‑മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയിരുന്നത്. രണ്ട് ക്ഷേത്രങ്ങളിലും ബോംബ് വെച്ചിട്ടുണ്ടെന്നും വൈകിട്ട് സ്‌ഫോടനം ഉണ്ടാകുമെന്നുമായിരുന്നു ആ സന്ദേശം. സന്ദേശങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസും ബോംബ് സ്ക്വാഡും രണ്ട് ക്ഷേത്രങ്ങളിലും വിപുലമായ പരിശോധനകൾ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. തുടർച്ചയായുള്ള ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്ന സാഹചര്യത്തിൽ ക്ഷേത്രങ്ങളിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.