10 December 2025, Wednesday

കോംഗോയിൽ എബോള വ്യാപനം രൂക്ഷമാകുന്നു; 31 മരണം സ്ഥീരീകരിച്ച് ലോകാരോഗ്യ സംഘടന

Janayugom Webdesk
കിൻഷാസ
September 20, 2025 6:25 pm

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർസി) എബോള വ്യാപനം രൂക്ഷമാകുന്നു. രോഗം ബാധിച്ച് 31 പേർ മരിച്ചതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. രാജ്യത്തെ മധ്യ പ്രവിശ്യയായ കസായിയിൽ 48 എബോള കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. എബോള പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മേഖലയിൽ ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.

ബുലാപെ ആരോഗ്യ മേഖലയിലെ എബോള കേന്ദ്രത്തിൽ 15 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നും, ഇതിൽ രണ്ടുപേർ രോഗം ഭേദമായി ആശുപത്രി വിട്ടെന്നും ആരോഗ്യ ഉദ്യോഗസ്ഥൻ പാട്രിക് ഒട്ടിം സിൻഹുവ വാർത്താ ഏജൻസിയോട് പറഞ്ഞു. സെപ്റ്റംബർ 4നാണ് ആദ്യത്തെ എബോള കേസ് റിപ്പോർട്ട് ചെയ്തത്. 900ൽ അധികം കോൺടാക്റ്റുകളെ തിരിച്ചറിഞ്ഞതായും പാട്രിക് വ്യക്തമാക്കി. രോഗികൾക്ക് മോണോക്ലോണൽ ആൻ്റിബോഡി തെറാപ്പി നൽകി വരുന്നുണ്ട്. സമ്പര്‍ക്ക പട്ടികയിലുള്ളവർക്കും സാധ്യതാ സമ്പര്‍ക്കപ്പട്ടികയിൽ ഉള്ളവർക്കും 500‑ൽ അധികം ആരോഗ്യ പ്രവർത്തകർക്കും വാക്സിനേഷൻ നൽകി വരികയാണ്. രാജ്യത്ത് 3500 വാക്സിൻ ഡോസുകൾ ലഭ്യമാണെന്നും, കിൻഷാസയിൽ ഉടൻ അധിക ഡോസുകൾ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.