
വർഷങ്ങൾ പഴക്കമുള്ള ഓർമ്മകളുമായി ആദ്യമായി സുധാകർ റെഡ്ഢിയില്ലാതെ പാർട്ടി കോൺഗ്രസ് വേദിയിൽ വിജയലക്ഷ്‌മി എത്തി. അന്തരിച്ച സിപിഐ മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഢിയുടെ ഭാര്യ വിജയലക്ഷ്‌മി പത്താം പാർട്ടി കോൺഗ്രസ് മുതൽ പങ്കെടുത്തിരുന്നു.
കേന്ദ്ര സർക്കാരിന്റെ ഉയർന്ന ശമ്പളമുള്ള ഉദ്യോഗസ്ഥയായിരുന്നു വിജയലക്ഷ്മി. അത് രാജിവെച്ച് അങ്കണവാടി ജീവനക്കാരുടെ നേതാവായി മാറിയ വിജയലക്ഷ്‌മി ഒട്ടേറെ സമരങ്ങളെ മുന്നിൽ നിന്നും നയിച്ചു. വിജയവാഡയിലെ പത്താം പാര്‍ട്ടി കോണ്‍ഗ്രസ് മുതലിങ്ങോട്ട് ഒരുമിച്ചുള്ള ജീവിതയാത്രയില്‍ സുധാകര്‍ റെഡ്ഡിയില്ലാത്ത വിജയലക്ഷ്മിയുടെ ആദ്യ പാര്‍ട്ടി കോണ്‍ഗ്രസാണിത്. 1974‑ല്‍ വിവാഹത്തിനുശേഷം ഇരുവരും ഒന്നിച്ചു പങ്കെടുത്ത ആദ്യ പാര്‍ട്ടി കോണ്‍ഗ്രസ് ആയിരുന്നു 1975‑ല്‍ വിജയവാഡയിലേത്. 2022‑ലെ വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസിലാണ് അവസാനമായി ഇരുവരും പങ്കെടുത്തതും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.