
തമിഴക വെട്രി കഴകത്തെ(ടിവികെ) സഖ്യത്തിന് ക്ഷണിച്ച് പ്രതിപക്ഷ പാർട്ടിയായ എഐഎഡിഎംകെ. നിലവിലെ സ്ഥിതിയിൽ ഒറ്റയ്ക്ക് മത്സരിച്ചാൽ ടിവികെ ജയിക്കില്ലെന്നും യാഥാർത്ഥ്യം മനസ്സിലാക്കി എഐഎഡിഎംകെയുമായി കൈകോർത്ത് മത്സരിക്കാൻ വിജയ് തയ്യാറാകണമെന്നും രാജേന്ദ്ര ബാലാജി ആവശ്യപ്പെട്ടു.
നേരത്തെ ബിജെപിയുമായി ഒരു തരത്തിലുമുള്ള സഖ്യവും ഉണ്ടാക്കില്ലെന്ന് വിജയ് വ്യക്തമാക്കിയിരുന്നു. 2026ൽ ഭരണം പിടിക്കുമെന്നും തെരഞ്ഞെടുപ്പില്‍ ഒരു പാർട്ടിയുമായും ടിവികെ സഖ്യം രൂപീകരിക്കില്ലെന്നും രണ്ടാം സംസ്ഥാനതല സമ്മേളനത്തില്‍ ടിവികെ അധ്യക്ഷന്‍ വിജയ് പാർട്ടി നിലപാട് വ്യക്തമാക്കിയിരുന്നു. പ്രസംഗത്തിൽ സ്റ്റാലിനെയും മോദിയെയും കടന്നാക്രമിച്ച വിജയ് രാഷ്ട്രീയ ശത്രു ഡിഎംകെയും, പ്രത്യയശാസ്ത്ര ശത്രു ബിജെപിയും ആണെന്ന് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.