
പാർട്ടി കോൺഗ്രസ് വേദിയിൽ സിപിഐക്ക് നന്ദി അറിയിച്ച് പലസ്‌തീൻ അംബാസിഡർ അബ്ദുള്ള എം അബുഷാവേശ്. പലസ്‌തീൻ, ക്യൂബ ഐക്യദാർഢ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി കോൺഗ്രസിന് ആശംസകൾ അറിയിച്ച അദ്ദേഹം ഇന്ത്യയിലെ കമ്യുണിസ്റ്റ് പാർട്ടികൾ നൽകുന്ന പിന്തുണ ഏറെ വലുതാണെന്ന് പറഞ്ഞു. സിപിഐ രാജ്യസഭാ കക്ഷി നേതാവ് പി സന്തോഷ്‌കുമാർ എം പി പലസ്‌തീൻ ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു. ക്യൂബക്ക് ഐക്യദാർഢ്യമർപ്പിച്ച് റെഡ് വളണ്ടിയർമാർ വിവ ലാ ക്യൂബ എന്നെഴുതിയ ബാനറുകളുമായി വേദിയിലെത്തി. ഇന്ത്യയിലെ ക്യൂബൻ അംബാസിഡർ ജവാൻ കാർലോസ് ഉള്‍പ്പെടെയുള്ളവർ ചടങ്ങിൽ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.