21 January 2026, Wednesday

Related news

January 9, 2026
December 21, 2025
December 19, 2025
December 19, 2025
December 12, 2025
December 7, 2025
December 4, 2025
December 3, 2025
December 3, 2025
December 2, 2025

കൊൽക്കത്തയിൽ മഴക്കെടുതിയിൽ അഞ്ച് മരണം; സ്‌കൂളുകൾക്കും കോളജുകൾക്കും അടുത്ത രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു

Janayugom Webdesk
കൊൽക്കത്ത
September 23, 2025 6:40 pm

കൊൽക്കത്തയിൽ കനത്തമഴയില്‍ അഞ്ച് മരണം. ബെനിയാപുകൂർ, കലികാപൂർ, നേതാജി നഗർ, ഗരിയാഹത്ത്, എക്ബാൽപൂർ എന്നിവിടങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രി മുതൽ പെയ്ത അതിശക്തമായ മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. വെള്ളപ്പൊക്കത്തെ തുടർന്ന് നഗരത്തിലെ ഗതാഗതം തടസ്സപ്പെട്ടു. വിമാന സർവീസുകളെയും മഴ ബാധിച്ചിട്ടുണ്ട്. 30 വിമാനങ്ങൾ റദ്ദാക്കുകയും 42 വിമാനങ്ങളുടെ സർവീസ് വൈകുകയും ചെയ്തിട്ടുണ്ട്. വെള്ളം കയറിയതിനാൽ പലയിടത്തും മെട്രോ സർവീസുകളടക്കം പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ കൊൽക്കത്തയിലെ സ്‌കൂളുകൾക്കും കോളജുകൾക്കും അടുത്ത രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.