21 December 2025, Sunday

Related news

December 15, 2025
December 13, 2025
December 13, 2025
December 10, 2025
December 7, 2025
December 7, 2025
December 5, 2025
December 5, 2025
November 27, 2025
November 23, 2025

ലക്ഷ്യം അബു ഷബാബ്? ഗാസയില്‍ പലസ്തീൻ യുവാക്കളെ പരസ്യമായി വധിച്ച് ഹമാസ്

Janayugom Webdesk
ന്യൂഡല്‍ഹി
September 23, 2025 6:52 pm

ഇസ്രയേലുമായി സഹകരിക്കുന്നു എന്നാരോപിച്ച് മൂന്നു പലസ്തീന്‍കാരെ പരസ്യമായി വധിച്ച് ഹമാസ്. ഗാസ സിറ്റിയിലെ ഷിഫ ആശുപത്രിക്ക് മുന്നില്‍വച്ചാണ് ഹമാസ് ഈ ക്രൂരകൃത്യം നടത്തിയത്. മൂന്നു പേരെയാണ് വധിച്ചത്. കണ്ണ് മറച്ച്, മുട്ടുകുത്തി നിലത്തുനിര്‍ത്തി തലയ്ക്കു പിന്നിൽ വെടിവെച്ചാണ് ഇവരെ വധിച്ചത്.

ഇസ്രയേലുമായി ‘സഹകരിച്ചു’ എന്നാരോപിച്ചാണ് വധശിക്ഷ നല്‍കിയത്. വധശിക്ഷയ്ക്ക് തൊട്ടുമുമ്പുള്ള നിമിഷങ്ങള്‍ കാണിക്കുന്ന  വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇസ്രയേലുമായി സഹകരണം നടത്തിയവര്‍ക്കെതിരെ നടപ്പാക്കുന്ന ‘വിപ്ലവകരമായ വിധി’ ഇതാണെന്നും ഇസ്രയേലുമായി സഹകരിക്കാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും  ‘വ്യക്തമായ സന്ദേശവും താക്കീതും’ നല്‍കാനാണ് വധശിക്ഷ പൊതുസ്ഥലത്ത് വച്ച് നടപ്പാക്കുന്നതെന്നും ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ സര്‍ക്കാരിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹമാസിനെ എതിര്‍ക്കുന്ന ഗോത്രങ്ങള്‍ക്ക് ഇസ്രയേല്‍ ആയുധം നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജൂണില്‍ പരസ്യമായി പറഞ്ഞിരുന്നു, എന്നാല്‍, ഏത് ഗോത്രത്തിനാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഹമാസ് വിരുദ്ധ വിമതരില്‍ ഏറ്റവും പ്രമുഖന്‍ ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള തെക്കന്‍ ഗാസയിലെ റഫയില്‍ പ്രവര്‍ത്തിക്കുന്ന യാസര്‍ അബു ഷബാബ് ആണ്. ഇസ്രയേലുമായി തനിക്ക് ബന്ധമില്ലെന്നാണ് അബു ഷബാബിന്റെ വാദം. ഞായറാഴ്ച വധിക്കപ്പെട്ടവരില്‍ ചിലര്‍ക്ക് അബു ഷബാബുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് ഹമാസിന്റെ ആരപണം.

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.