16 January 2026, Friday

Related news

January 16, 2026
January 13, 2026
January 13, 2026
January 11, 2026
January 10, 2026
January 9, 2026
January 2, 2026
December 30, 2025
December 23, 2025
December 22, 2025

എം എസ് സുബ്ബലക്ഷ്മി  പുരസ്കാരം യേശുദാസിന്

Janayugom Webdesk
ചെന്നൈ
September 24, 2025 9:45 pm
തമിഴ്നാട് സർക്കാരിന്റെ എം എസ് സുബ്ബലക്ഷ്മി പുരസ്കാരം ഗായകൻ കെ ജെ യേശുദാസിന്. സംഗീത മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ഒക്ടോബറിൽ ചെന്നൈയിൽ വച്ച് പുരസ്കാര വിതരണം നടക്കും.
നടി സായ് പല്ലവി, നടന്‍ എസ് ജെ സൂര്യ, സംവിധായകൻ ലിംഗുസ്വാമി എന്നിവർ 2021 ലെ കലൈ മാമണി പുരസ്കാരത്തിന് അർഹരായി. വിക്രം, പ്രഭു, ജയ വി സി, ഗുഹനാഥൻ ഗാനരചയിതാവ് വിവേക, പിആർഒ ഡയമണ്ട് ബാബു എന്നിവർക്ക് 2022 ലെ പുരസ്കാരം ലഭിച്ചു. നടൻ മണികണ്ഠൻ‌, ജോർജ് മാരിയൻ, ഛായാഗ്രാഹകൻ സന്തോഷ് കുമാർ, പിആർഒ നികിൽ മുരുകൻ, ഗായിക ശ്വേത മോഹൻ എന്നിവർ  2023 ലെ കലൈ മാമണി പുരസ്കാരത്തിനും അർഹരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.