21 January 2026, Wednesday

Related news

December 19, 2025
November 19, 2025
November 19, 2025
November 12, 2025
November 11, 2025
November 5, 2025
October 31, 2025
October 7, 2025
October 2, 2025
September 27, 2025

‘മുഹമ്മദ് യൂനുസ് പാകിസ്ഥാനിയാണ്, മടങ്ങിപോകണം’; ഐക്യരാഷ്ട്രസംഘടനയ്ക്കു മുന്നിൽ പ്രതിഷേധവുമായി ഹസീന അനുകൂലികൾ

Janayugom Webdesk
ന്യൂയോർക്ക്
September 27, 2025 6:54 pm

ബംഗ്ലദേശിലെ ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിനെതിരെ ന്യൂയോർക്കിലെ ഐക്യരാഷ്ട്രസംഘടനയുടെ ആസ്ഥാനത്തിനു മുന്നിൽ‌ ബംഗ്ലദേശികളുടെ പ്രതിഷേധം. സ്ഥാനഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അനുയായികളാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ന്യൂനപക്ഷങ്ങൾ രാജ്യത്ത് പീഡിപ്പിക്കപ്പെടുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ‘യൂനുസ് പാക്കിസ്ഥാനിയാണ്, പാക്കിസ്ഥാനിലേക്ക് മടങ്ങിപോകണം’ എന്ന് പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി. ‘ബംഗ്ലദേശിലെ ന്യൂനപക്ഷങ്ങളെ കൊല്ലുന്നത് നിർത്തുക’, ‘ബംഗ്ലദേശിലെ ഭീകരത അവസാനിപ്പിക്കുക’ എന്നിങ്ങനെ നിരവധി ബാനറുകളും പിടിച്ചായിരുന്നു പ്രതിഷേധം. യൂനുസ് രാജ്യം പിടിച്ചടക്കിയെന്നും അന്നു മുതൽ ന്യൂനപക്ഷങ്ങളും ഹിന്ദുക്കളും മറ്റ് മതസ്ഥരും കൊല്ലപ്പെടുകയാണെന്നും പ്രതിഷേധക്കാർ വാർത്താ ഏജൻസികളോട് പ്രതികരിച്ചു. രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിൽ അടച്ച മുൻ ഇസ്‌കോൺ പുരോഹിതനായ ചിൻമോയ് കൃഷ്ണ ദാസിനെ വിട്ടയക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മുഹമ്മദ് യൂനുസ് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്യുന്നതിനു മണിക്കൂറുകൾക്ക് മുൻപായിരുന്നു പ്രതിഷേധം നടന്നത്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.