
എൻഎസ്എസിനെ ശത്രുവായല്ല കാണുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൻഎസ്എസിനോടുള്ള എല്‍ഡിഎഫിന്റെ നിലപാട് വ്യക്തമാണ്. ഇടതുപക്ഷമാണ് ശരിയെന്ന് ബോധ്യപ്പെട്ടാൽ അവർ അത് പറയട്ടെയെന്നും അത് പോസിറ്റീവായി കാണുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അമൃത വിശ്വവിദ്യാപീഠം കാമ്പസില്‍ നടന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ അമൃതാനന്ദമയിയെ ആശ്ലേഷിച്ച ചിത്രം താൻ കണ്ടില്ല. അതേക്കുറിച്ച് മന്ത്രിയോട് തന്നെ ചോദിക്കണം. ഇത്തരം കാര്യങ്ങൾ എല്‍ഡിഎഫില്‍ ചർച്ച ചെയ്യേണ്ടതില്ല. പാര്‍ട്ടി മതങ്ങളെയും യഥാർത്ഥ വിശ്വാസങ്ങളെയും മാനിക്കും. മതഭ്രാന്തിനൊപ്പം നിൽക്കില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.