22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 15, 2026
January 12, 2026
January 12, 2026
January 11, 2026
January 10, 2026
January 7, 2026
January 6, 2026
December 24, 2025

ഏത് പാർട്ടിയിൽ പെട്ടത് ആയാലും മരിച്ചത് തമിഴ്നാട്ടിലെ ജനങ്ങളാണ്, ആരെയും കുറ്റപ്പെടുത്താൻ ഉള്ള സമയം അല്ല; വീഡിയോ സന്ദേശവുമായി തമിഴ്നാട്‌ മുഖ്യമന്ത്രി

Janayugom Webdesk
ചെന്നെെ
September 29, 2025 6:43 pm

കരൂർ ദുരന്തത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ അപവാദങ്ങൾ പ്രചരിപ്പിക്കരുത്, വീഡിയോ സന്ദേശവുമായി തമിഴ്നാട്‌ മുഖ്യമന്ത്രി. വ്യാജ പ്രചാരണം നടത്തരുത്. ഏത് പാർട്ടിയിൽ പെട്ടത് ആയാലും മരിച്ചത് തമിഴ്നാട്ടിലെ ജനങ്ങളാണ്. ആരെയും കുറ്റപ്പെടുത്താൻ ഉള്ള സമയം അല്ല. എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തമിഴ്നാട്ടിൽ ഇനി ഇങ്ങനെയൊരു ദുരന്തം ഉണ്ടാവാൻ പാടില്ല. അതിനു വേണ്ടിയാണ് എല്ലാവരും പ്രവർത്തിക്കേണ്ടത്. പരുക്കേറ്റ് ചികിത്സയിലുള്ളവരുടെ മുഴുവൻ ചെലവും സർക്കാർ വഹിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉടൻതന്നെ ധനസഹായം നൽകും.

നടക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. ഇനി ഇത്തരം സമ്മേളനങ്ങൾ നടത്തുമ്പോൾ രാഷ്ട്രീയ പാർട്ടികൾ ജാഗ്രത പാലിക്കണമെന്നും എം കെ സ്റ്റാലിൻ പറഞ്ഞു. ജുഡീഷ്യൽ കമ്മീഷൻ നീതിയുക്തമായ അന്വേഷണം നടത്തും. അപകടത്തിനുള്ള കാരണം കണ്ടെത്തും. ഒരു രാഷ്ട്രീയപാർട്ടി നേതാവും ഇത്തരമൊരു ദുരന്തം ആഗ്രഹിക്കുന്നില്ല. മരിച്ചവർ ഏത് രാഷ്ട്രീയ പാർട്ടിയിൽ ഉൾപ്പെട്ടവരായാലും തന്നെ സംബന്ധിച്ച് അത് തമിഴ് സഹോദരങ്ങളാണ്. രാഷ്ട്രീയം മാറ്റിവെച്ച് എല്ലാവരും ജനങ്ങളുടെ നന്മകളെ പറ്റി ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.