
പരിസ്ഥിതി സംരക്ഷണത്തിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ജോയിന്റ് കൗണ്‍സില്‍ വോളന്റിയര്‍ സേന. റെഡ് എന്ന പേരിലുള്ള വോളന്റിയര്‍ സേനയുടെ പ്രഖ്യാപനവും മാര്‍ച്ചും ഒക്ടോബര്‍ രണ്ടിന് വൈകിട്ട് 4.30 ന് വൈക്കത്ത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. വൈക്കം ഇണ്ടംതുരുത്തി മനയില്‍ നിന്നും നവോത്ഥാന സ്മൃതി വീഥിയിലൂടെയാണ് വോളന്റിയര്‍ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുള്ളത്.
ദുരന്തനിവാരണ പരിശീലനം ലഭിച്ച 1142 വോളന്റിയര്‍മാര്‍ യൂണിഫോം ധരിച്ച് മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എസ് സജീവ്, ജനറല്‍ സെക്രട്ടറി കെ പി ഗോപകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് മൂന്നിന് ഇണ്ടംതുരുത്തി മനയില്‍ വെച്ച് മന്ത്രി കെ രാജന്‍ മാര്‍ച്ച് ഫ്ലാഗ് ഓഫ് ചെയ്യും. യൂണിഫോം ധരിക്കാത്ത 1500 സര്‍ക്കാര്‍ ജീവനക്കാരായ സന്നദ്ധ പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുക്കും. വോളന്റിയേഴ്സ് ബാഡ്ജ് വിതരണം സി കെ ആശ എംഎല്‍എയും ദുരന്ത നിവാരണ വോളന്റിയര്‍ സന്ദേശവും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മേധാവിയും മെമ്പര്‍ സെക്രട്ടറിയുമായ ഡോ. ശേഖര്‍ കുര്യാക്കോസും നല്‍കും.
ദുരന്തനിവാരണ വോളന്റിയര്‍ സേനാ ലക്ഷ്യവും പ്രവര്‍ത്തനങ്ങളെയും കുറിച്ച് കെ പി ഗോപകുമാര്‍ വിശദീകരിക്കും. ചെയര്‍മാന്‍ എസ് സജീവ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജനപ്രതിനിധികളും സര്‍വീസ് സംഘടനാ നേതാക്കളും മറ്റും പങ്കെടുക്കും.
സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി കെ ശശിധരന്‍, സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ. വി കെ സന്തോഷ് കുമാര്‍, സ്വാഗതസംഘം ചെയര്‍മാന്‍ എം ഡി ബാബുരാജ്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം ജെ ഹരിദാസ്, കോട്ടയം ജില്ലാ പ്രസിഡന്റ് എ ഡി അജീഷ്, സെക്രട്ടറി പി എന്‍ ജയപ്രകാശ് എന്നിവര്‍ സംസാരിക്കും. ജനറല്‍ കണ്‍വീനര്‍ എസ് പി സുമോദ് നന്ദി പറയും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കെ മുകുന്ദന്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം വി കെ മധു, സംസ്ഥാന കമ്മിറ്റിയംഗം കെ ബി അനു എന്നിവരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.