
ഡല്‍ഹിയില്‍ പീഡനശ്രമ കേസില്‍ അറസ്റ്റിലായ സ്വാമി ചൈതന്യാനന്ദ സരസ്വതി ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നു പൊലീസ്. പ്രതിയുടെ മൊബൈലില്‍ നിന്ന് ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങളും, പെണ്‍കുട്ടികളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ സക്രീന്‍ഷോട്ടുകളും, അശ്ലീല സന്ദേശങ്ങള്‍ അയച്ച ചാറ്റുകളും പൊലീസ് കണ്ടെത്തി.കേസിലെ പ്രധാന തെളിവാണു ചൈതന്യാനന്ദയുടെ മൊബൈല്‍ ഫോണുകള്‍. ഇവയില്‍ ഒന്നില്‍ നിന്നാണ് പൊലീസ് നിര്‍ണായക തെളിവുകള്‍ വീണ്ടെടുത്തത്. ലൈംഗിക ഉദ്ദ്യേശത്തോടെ സ്ത്രീകള്‍ക്ക് അയച്ച മെസേജുകളാണ് ഏറെയും.
വിമാനത്തിലെ വനിത കാബിന്‍ ക്രൂവിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും, പെണ്‍കുട്ടികളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ പിക്കുകളും സ്‌ക്രീന്‍ഷോട്ടുകളും ഫോണിലുണ്ടായിരുന്നു. ചൈതന്യാനന്ദക്ക് ഒത്താശ ചെയ്ത സ്ഥാപനത്തിലെ രണ്ട് വനിത ജീവനക്കാരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പിടികൂടിയ മറ്റ് ഫോണുകളുടെയും ഐപാഡിന്റേയും പാസ്വേഡ് മറന്നു പോയെന്നാണു പൊലീസിനോടു പറഞ്ഞിട്ടുള്ളത്. ഇയാള്‍ക്കെതിരെ പരാതി നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാളുടെ മാതാപിതാക്കളെ വിളിച്ചു ഭീഷണിപ്പെടുത്തിയ സഹായിയെ ഇന്നലെ അറസ്റ്റ് ചെയ്തു.
ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ സ്വദേശി ഹരിസിങ് കോപോതിയാണു പിടിയിലായത്. ചൈതന്യാനന്ദയുടെ നിര്‍ദേശമനുസരിച്ചാണു താന്‍ കുട്ടിയുടെ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തിയതെന്നാണ് ഇയാള്‍ പൊലീസിനോടു പറഞ്ഞത്.അറസ്റ്റില്‍ നിന്നു രക്ഷപ്പെടാന്‍ ചൈതന്യാനന്ദ വൃന്ദാവന്‍, മഥുര, ആഗ്ര തുടങ്ങിയ സ്ഥലങ്ങളിലാ യി 15 ഹോട്ടലുകളില്‍ മാറിത്താമസിച്ചിരുന്നു. സിസിടിവി ക്യാമറകളില്ലാത്ത ചെലവുകുറഞ്ഞ ലോഡ്ജുകളിലാണു താമസിച്ചിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.