8 February 2026, Sunday

Related news

January 31, 2026
January 31, 2026
January 30, 2026
January 21, 2026
December 20, 2025
December 12, 2025
December 6, 2025
November 30, 2025
November 19, 2025
November 15, 2025

ടി20 റാങ്കിങ്ങിൽ ഗില്ലിനെ മറികടന്ന് സഞ്ജു

Janayugom Webdesk
ന്യൂഡല്‍ഹി
October 1, 2025 7:20 pm

ഐസിസി ടി 20 റാങ്കിങ്ങിൽ മലയാളി താരം സഞ്ജു സാംസണിന് നേട്ടം. എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം 31-ാം സ്ഥാനത്തേക്ക് കയറി. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ മറികടക്കാനും സഞ്ജുവിന് കഴിഞ്ഞു. 32-ാം സ്ഥാനത്താണ് ഗില്‍. 568 പോയിന്റാണ് സഞ്ജുവിനുള്ളത്. ഏഷ്യാ കപ്പില്‍ ഏഴ് മത്സരങ്ങളില്‍ നാല് ഇന്നിംഗ്‌സുകള്‍ മാത്രമാണ് സഞ്ജു കളിച്ചത്. 33.00 ശരാശരിയില്‍ 132 റണ്‍സെടുക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. ഓപ്പണിങ് സ്ഥാനവും വൻ ഡൗൺ സ്ഥാനവും നഷ്ടപ്പെട്ട താരം മധ്യനിരയിലാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കളിച്ചിരുന്നത്. 124.53 സ്‌ട്രൈക്ക് റേറ്റാണ് സഞ്ജുവിനുള്ളത്.
ഇന്ത്യയുടെ അഭിഷേക് ശർമ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. 926 പോയിന്റാണ് അഭിഷേകിനുള്ളത്. 844 പോയിന്റുമായി ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ട് രണ്ടാം സ്ഥാനത്തും 819 പോയിന്റുമായി ഇന്ത്യയുടെ തിലക് വർമ രണ്ടാം സ്ഥാനത്തുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.