2 January 2026, Friday

Related news

October 10, 2025
October 10, 2025
October 9, 2025
October 8, 2025
October 7, 2025
October 6, 2025
July 10, 2025
July 8, 2025
April 14, 2025
October 23, 2024

വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; മൂന്ന് ശാസ്ത്രജ്ഞർ പുരസ്കാരം പങ്കിടും

Janayugom Webdesk
സ്റ്റോക്ക്ഹോം
October 6, 2025 3:40 pm

2025‑ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. മേരി ഇ ബ്രാങ്കോ, ഫ്രെഡ് റാംസ്‌ഡെൽ, ഷിമോൺ സകാഗുച്ചി എന്നീ ശാസ്ത്രജ്ഞർ പുരസ്കാരം പങ്കിടും. ശരീരത്തിന്റെ സ്വന്തം കലകളെ രോഗപ്രതിരോധ സംവിധാനം ആക്രമിക്കുന്നതിൽ നിന്ന് എങ്ങനെ തടയുന്നു എന്നതിനെക്കുറിച്ചുള്ള നിർണ്ണായക കണ്ടെത്തലുകൾക്കാണ് ഇവർക്ക് പുരസ്കാരം ലഭിച്ചത്. പെരിഫറൽ ഇമ്മ്യൂൺ ടോളറൻസ് എന്ന പ്രതിഭാസത്തെക്കുറിച്ചുള്ള ഈ പഠനമാണ് മൂന്ന് ശാസ്ത്രജ്ഞരെയും പുരസ്കാരത്തിനർഹരാക്കിയത്. സ്റ്റോക്ക്ഹോമിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ നൊബേൽ അസംബ്ലിയാണ് പ്രഖ്യാപനം നടത്തിയത്. മറ്റു മേഖലകളിലെ പുരസ്കാരങ്ങൾ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. ഒക്ടോബർ 7 ന് ഫിസിക്സ്, ഒക്ടോബർ 8 ന് കെമിസ്ട്രി, 9 ന് സാഹിത്യം, 10 ന് സമാധാനം, 13 ന് സാമ്പത്തിക ശാസ്ത്രം എന്നീ നൊബേലുകൾ പ്രഖ്യാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.