13 January 2026, Tuesday

Related news

January 13, 2026
January 13, 2026
January 12, 2026
January 9, 2026
January 5, 2026
January 4, 2026
December 29, 2025
December 19, 2025
December 8, 2025
December 6, 2025

തമിഴ് നാട്ടില്‍ വിജയ് യുടെ ടിവികെയുമായി സഖ്യത്തിന് എഐഎഡിഎംകെ ശ്രമം

Janayugom Webdesk
ചെന്നൈ
October 8, 2025 9:57 am

തമിഴ് നാട്ടില്‍ ഭരണകക്ഷിയായ ഡിഎംകെ പുറത്താക്കാനായി അവിശുദ്ധ കൂട്ടുകെട്ടിനായി എഐഎഡിഎംകെ ശ്രമം. പാര്‍ട്ടി നേതാവ് എടപ്പാടി പളനി സ്വാമി വിജയ് യുമായി സംസാരിച്ചതായി എഐഎഡിഎംകെ വൃത്തങ്ങള്‍ തന്നമെ പറയുന്നു. കഴിഞ്ഞ മാസം കരൂരില്‍ വിജയയുടെ പാര്‍ട്ടിയായ ടിവികെ നടത്തിയസമ്മേളനത്തിലും, റാലിയിലും തിക്കും തിരക്കുമുണ്ടാവുകയും നിരവധിപേര്‍ മരിക്കുകയും ചെയ്തു.

ഇതിനുള്ള അനുശോചനം അറിയിക്കാന്‍ തമിഴ് വെട്രി കഴകം നേതാവുമായി പളനിസ്വാമി ബന്ധപ്പെട്ടതെന്നാണ് എഐഡിഎംകെ നേതാക്കള്‍ പറയുന്നുണ്ടെങ്കിലും അതിനു പിന്നില്‍ ഇരു പാര്‍ട്ടികളും അടുത്ത തെരഞ്ഞെടുപ്പില്‍ തമിഴ് നാട്ടില്‍ മത്സരിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുകയെന്ന ലക്ഷ്യവും ഉണ്ട്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ് നാട്ടില്‍ വീണ്ടും ഡിഎംകെസഖ്യം അധികാരത്തിലെത്തുന്ന രാഷട്രീയ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇപിഎസ് സംസാരിച്ച കാര്യം വിജയ് നിഷേധിച്ചിട്ടുമില്ല. കുരൂര്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ താന്‍ ഉടന്‍ കാണുമെന്നും , തുടര്‍ന്ന് പ്രചരണം സജീവമക്കുമെന്നും വിജയ് അഭിപ്രായപ്പെട്ടു 

അപ്പോള്‍ ഇപിഎസുമായി കൂടിക്കാഴ്ച നടത്തുമെന്നും വിജയ് പറയുന്നു.2026ലെ പൊങ്കലിനു ശേഷം സഖ്യത്തിനെ പറ്റി കൂുടതല്‍ കാര്യങ്ങള്‍ പറയാമെന്നു വജയ് ഉറപ്പു നല്‍കിയതായി എഐഎഡിഎംകെ വൃത്തങ്ങള്‍ പറയുന്നു.ഇപിഎസുമായുള്ള ടെലിഫോണ്‍ സംഭാഷണം സ്ഥിരീകരിച്ച ടിവികെ വക്താവ്, സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ ഉചിതമായ സമയത്ത് വെളിപ്പെടുത്തുമെന്ന് പറഞ്ഞു. കരൂരിലുണ്ടായ തിക്കിലും, തിരക്കിലും പ്പെട്ട് നിരവധി പേര്‍ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാധി ടിവികെ ആണെന്നു ഭരണകക്ഷിയായ ഡിഎംകെ പറയുമ്പോള്‍ ആണ് ഇരു നേതാക്കളും ( ടിവികെ- ഇപിഎസും) തമ്മിലുള്ള ആശയവിനിമയം. അതേസമയം, വിജയ്ക്ക് പിന്തുണയുമായി എഐഎഡിഎംകെയും ബിജെപിയും രംഗത്ത് എത്തിയിരിക്കുന്നു.

ഭരണകക്ഷിയായ ഡിഎംകെ മതിയായ പൊലീസ് ക്രമീകരണങ്ങൾ ഉറപ്പാക്കിയില്ലെന്നാണ് ഇവര്‍ പറയുന്നത്,കൂടാതെ വിജയ്യുടെ പ്രചാരണത്തിന് ഉചിതമായ സ്ഥലം അനുവദിച്ചില്ലെന്നും അവർ ആരോപിച്ചു.വിജയ് തന്റെ രാഷ്ട്രീയ പാർട്ടി ആരംഭിച്ചതുമുതൽ, ഭരണകക്ഷിയായ ഡിഎംകെയെ രാഷ്ട്രീയമായും ബിജെപിയെ പ്രത്യയശാസ്ത്ര ശത്രുവായും കാണുന്നത് എഐഎഡിഎംകെ നേതാക്കളെ ലക്ഷ്യം വയ്ക്കുന്നതിൽ നിന്ന് വിജയും അദ്ദേഹത്തിന്റെ അനുയായികളും വലിയതോതിൽ വിട്ടുനിന്നു. എന്നിരുന്നാലും, എഐഎഡിഎംകെ-ബിജെപി സഖ്യത്തെ വിജയ് ചോദ്യം ചെയ്തു. സെപ്റ്റംബർ 27 ന് നാമക്കലിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവെ, മുൻ മുഖ്യമന്ത്രി എംജി രാമചന്ദ്രന്‍ യഥാർത്ഥ കേഡർ ആണെന്ന് പറഞ്ഞു. രാമചന്ദ്രനും ജെ. ജയലളിതയും ഉണ്ടായിരുന്നുന്നെങ്കില്‍ ബിജെപിയുമായി സഖ്യം അംഗീകരിക്കില്ലായെന്നും വിജയ് അഭിപ്രായപ്പെട്ടു 

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.