
തൃശൂരില്‍ ട്രെയിനില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ച സംഭവത്തില്‍ റെയില്‍വേയുടെ വാദം തള്ളി ശ്രീജിത്തിന്റെ കുടുംബം. റെയില്‍വേ ക്രമീകരണങ്ങള്‍ നടത്തിയിരുന്നില്ല. ആംബുലന്‍സ് എത്താന്‍ അരമണിക്കൂര്‍ വൈകിയതാണ് മരണകാരണമെന്നും കുടുംബം പറയുന്നു. വിഷയത്തില്‍ പരാതി നല്‍കുമെന്നും ശ്രീജിത്തിന്റെ കുടുംബം പറഞ്ഞു.
യാത്രക്കാരന്‍ മരിക്കാനിടയായ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് നിര്‍ദേശം റെയില്‍വേ പൊലീസ്. തൃശൂര്‍ റെയില്‍വേ പൊലീസിന് വിശദമായ അന്വേഷണത്തിന് റെയില്‍വേ എസ് പി ഷഹിന്‍ഷാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്ത് മുളങ്കുന്നത്തുകാവ് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ മരിച്ചത്. ശ്രീജിത്ത് യാത്ര ചെയ്തിരുന്ന ഓഖ എക്‌സ്പ്രസിലെ കോച്ച് നമ്പര്‍ എട്ടിലെ യാത്രക്കാരുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കുകയും സഹയാത്രികരുടെ മൊഴിയും രേഖപ്പെടുത്തുകയും ചെയ്യും.കൂടാതെ ട്രെയിനിലെ ടിടിഇമാരുടെയും സ്റ്റേഷന്‍ മാസ്റ്ററുടെയും രേഖപ്പെടുത്തും.
ശ്രീജിത്തിന്റെ മരണത്തില്‍ കഴിഞ്ഞദിവസം അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ശ്രീജിത്ത് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൃദയവാല്‍വില്‍ ഒരു ബ്ലോക്ക് ഉള്ളതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തൃശൂര്‍ റെയില്‍വേ പൊലീസ് എസ്എച്ച്ഒയ്ക്കാണ് അന്വേഷണ ചുമതല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.