
കോഴിക്കോട് നടക്കാവിൽ നടുറോടില്‍ പോത്ത് വിരണ്ടോടി. രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിച്ച പോത്ത് വാഹനങ്ങൾക്കും കേടുപാടുകള്‍ വരുത്തി. ഫയർഫോഴ്സ് എത്തി വളരെ സാഹസികമായാണ് പോത്തിനെ തളച്ചത്.
ഒരു ഇരുചക്ര വാഹന യാത്രകാരിയേയും കാൽനട യാത്രക്കാരനെയുമാണ് പോത്ത് കുത്തിയത്. റെസ് ക്യു നെറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ചാണ് പോത്തിനെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സാഹസികമായി പിടികൂടിയത്. നഗരമധ്യേ നടക്കാവ് സിഎച്ച് ക്രോസ് റോഡിലായിരുന്നു സംഭവം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.