13 December 2025, Saturday

Related news

November 16, 2025
November 6, 2025
November 3, 2025
October 10, 2025
October 9, 2025
April 26, 2025
April 3, 2025
March 25, 2025
March 12, 2025
March 12, 2025

സ്പാനിഷ് താരം ജുവാൻ റോഡ്രിഗസ് മാർട്ടിനെസ്‌ ബ്ലാസ്റ്റേഴ്‌സിൽ

Janayugom Webdesk
കൊച്ചി
October 9, 2025 10:07 pm

സീസണിന് മുന്നോടിയായി സ്പാനിഷ് സെന്റർ ബാക്ക് ജുവാൻ റോഡ്രിഗസ് മാർട്ടിനെസിനെ ടീമിലെത്തിച്ചതായി കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു. സ്പെയിനിലെ പ്രൈമേര ഫെഡറേഷനിലെ സി ഡി ലുഗോയ്ക്ക് വേണ്ടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചതിന് ശേഷമാണ് 30 കാരനായ ഈ പ്രതിരോധതാരം ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. റേസിങ് ഫെറോളിന്റെ യൂത്ത് അക്കാദമിയിലൂടെ വളർന്നുവന്ന ജുവാൻ പിന്നീട് സ്പോർട്ടിങ് ഗിജോൺ, ജിംനാസ്റ്റിക് ഡി ടരാഗോണ, സാൻ ഫെർണാണ്ടോ സിഡി, എസ് ഡി അമോറെബിയേറ്റ, അൽജെസിറാസ്‌സിഎഫ്, ഏറ്റവും ഒടുവിൽ സിഡി ലുഗോ എന്നിവയുൾപ്പെടെ നിരവധി സ്പാനിഷ് ക്ലബ്ബുകൾക്കായി കളിച്ചു. തന്റെ പ്രൊഫഷണൽ കരിയറിൽ 200ൽ അധികം മത്സരങ്ങൾ കളിച്ച ഇദ്ദേഹം, സ്പെയിനിലെ മികച്ച പ്രതിരോധതാരമായി ആണ് അറിയപ്പെടുന്നത്. സൂപ്പർ കപ്പിനായുള്ള ഒരുക്കങ്ങൾ ബ്ലാസ്റ്റേഴ്സ് ശക്തമാക്കുന്നതിനിടെ, മെഡിക്കൽ പരിശോധനകൾക്ക് വിധേയനായ ശേഷം ജുവാൻ ഗോവയിൽ പുതിയ സഹതാരങ്ങളോടൊപ്പം പ്രീ സീസൺ ക്യാമ്പിൽ ചേരും.

Kerala State - Students Savings Scheme

TOP NEWS

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.